ആറ് മാസം ജോലിക്ക് പോകാതെ ഓണ്‍ലൈന്‍ ഗെയിം കളിച്ചു; പണം നഷ്ടമായതോടെ കടുത്ത നിരാശ; ഇരുപത്തിരണ്ടുകാരന്‍ ജീവനൊടുക്കി

Spread the love

സ്വന്തം ലേഖകന്‍

ഈറോഡ്: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് ഇരുപത്തിരണ്ട് വയസ്സുള്ള യുവാവ് ജീവനൊടുക്കി. ഈറോഡ് പൂന്തുറ സ്വദേശിയായ ശ്രീറാമാണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു.
ആറ് മാസമായി ജോലിക്ക് പോകാതെ ശ്രീറാം മൊബൈല്‍ ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്.

ഗെയിമിലൂടെ പണം നഷ്ടമായതോടെ യുവാവ് കടുത്ത നിരാശയിലായിരുന്നു. ഗെയിമുകളോട് കടുത്ത അഡിക്ഷനും ഉണ്ടായി. കഴിഞ്ഞ ദിവസം പുറത്തുപോയ മാതാപിതാക്കളും സഹോദരനും വീട്ടിലെത്തിയപ്പോള്‍ ശ്രീറാമിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറക്കാതായതോടെ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഈറോഡ് ടീണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group