video
play-sharp-fill

ഓൺലൈനിലൂടെ കോഴിക്കോട് സ്വദേശിനിയായ യുവതിയെ കബളിപ്പിച്ച് തട്ടിയെടുത്തത് 3.6 ലക്ഷം രൂപ ; പോലീസെത്തിയപ്പോൾ വളർത്ത് നായയെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; ചെന്നൈ സ്വദേശി അറസ്റ്റില്‍

ഓൺലൈനിലൂടെ കോഴിക്കോട് സ്വദേശിനിയായ യുവതിയെ കബളിപ്പിച്ച് തട്ടിയെടുത്തത് 3.6 ലക്ഷം രൂപ ; പോലീസെത്തിയപ്പോൾ വളർത്ത് നായയെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; ചെന്നൈ സ്വദേശി അറസ്റ്റില്‍

Spread the love

കോഴിക്കോട് : യുവതിയെ സൈബർ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം രൂപ കവർന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി വിശ്വനാഥനെയാണ് കോഴിക്കോട് റൂറല്‍ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

അത്തോളി സ്വദേശിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഓണ്‍ലൈനില്‍ ടാസ്ക്കുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ആദ്യം ചെറിയ തുകകളും പിന്നീട് വലിയ തുകകളും യുവതി അയച്ചുനല്‍കി. ഇത്തരത്തില്‍ 3,59,050 രൂപയാണ്‌ യുവതിക്ക് നഷ്ടമായത്.

അത്തോളി പോലീസ് രജിസ്റ്റർ ചെയ്ത കേസ്സ് റൂറല്‍ സൈബർ ക്രൈം പോലീസിന് കൈമാറുകയായിരുന്നു. വിശ്വനാഥനെ കസ്റ്റഡിയിലെടുക്കാൻ ചെന്നൈയിലെ വീട്ടില്‍ എത്തിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വളർത്ത് നായ്ക്കളെ അഴിച്ച്‌ വിട്ട് പ്രതി പ്രകോപനം സൃഷ്ടിച്ചിരുന്നു. പിന്നീട് വീണ്ടും ഒരു സംഘം പോയി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ നഷ്ടമായ തുകയില്‍ നിന്നും 3,12,000 രൂപ പ്രതിയുടെ മൂന്ന് ബാങ്ക് അക്കൌണ്ടിലേക്കാണ് എത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഈ അക്കൌണ്ടകള്‍ ഫ്രീസ് ചെയ്തിട്ടുണ്ട്. പേരാമ്ബ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 വസത്തേക്ക് റിമാന്റ് ചെയ്തു.