video
play-sharp-fill

ഓൺലൈൻ ഫോറക്സ് ട്രേഡിങ്ങിലൂടെ ലാഭം വാഗ്‌ദാനം ; റിട്ട. ബാങ്ക് മാനേജരിൽ നിന്ന് തട്ടിയെടുത്തത് 65 ലക്ഷം രൂപ ; ഫോൺ കോളുകളും ഇമെയിലും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിൽ

ഓൺലൈൻ ഫോറക്സ് ട്രേഡിങ്ങിലൂടെ ലാഭം വാഗ്‌ദാനം ; റിട്ട. ബാങ്ക് മാനേജരിൽ നിന്ന് തട്ടിയെടുത്തത് 65 ലക്ഷം രൂപ ; ഫോൺ കോളുകളും ഇമെയിലും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിൽ

Spread the love

കോഴിക്കോട് : ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 65 ലക്ഷം രൂപ തട്ടിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സൗത്ത് ബീച്ച്, പാം ബീച്ച് അപാർട്മെന്റിൽ താമസിക്കുന്ന വിമൽ പ്രതാപ് റാഡിയ (47) ആണ് അറസ്റ്റിലായത്. 2024 ഒക്ടോബർ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിലാണ് പണം തട്ടിയത്. ഇയാളിൽനിന്ന് 12.5 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഓൺലൈൻ ഫോറക്സ് ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കി തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 65,22,800 രൂപയാണ് തട്ടിയത്. കോഴിക്കോട് സ്വദേശിയായ റിട്ട. ബാങ്ക് മാനേജരായ പരാതിക്കാരൻ 12,40,000 രൂപ രണ്ട് തവണകളായി വിമലിനു നേരിട്ട് കൈമാറിയിരുന്നു. ഫോൺ കോളുകളും ഇമെയിലും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.