ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് കൂരോപ്പട സ്വദേശിയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തു ; അന്യസംസ്ഥാനക്കാരനായ പ്രതിയെ ആസാമിലെത്തി പിടികൂടി കേരളാ പോലീസ്

Spread the love

കോട്ടയം : ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് കൂരോപ്പട സ്വദേശിയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത അന്യസംസ്ഥാനക്കാരൻ പോലീസിന്റെ പിടിയിൽ.

ഇപ്പോൾ ആസാമിൽ താമസമാക്കിയ മണിപ്പൂർ സ്വദേശിയായ അംഗ സന്ദീപ് സിംഗ് (31)ആണ് അറസ്റ്റിൽ ആയിരിക്കുന്നത്.bഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു  Upstox Securities എന്ന ഷെയർ ബ്രോക്കർ മുഖേന ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്താറുണ്ടായിരുന്ന കൂരോപ്പട സ്വദേശിയുടെ ഫോൺ നമ്പർ കൈക്കലാക്കി വാട്സ്-ആപ്പിൽ മെസ്സേജ് ചെയ്ത ശേഷമായിരുന്നു തട്ടിപ്പ്.

ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞു ദി ബോബ് ഗ്ലോബൽ ക്യാപ്പിറ്റൽ  എന്ന വാട്ട്സ് ആപ്പ്  ഗ്രൂപ്പിൽ ജോയിൻ ജോയിൽ ചെയ്യിപ്പിച്ച ശേഷം ബോബ് ക്യാപ്പിറ്റൽ  എന്ന ആപ്പിന്റെ ലിങ്ക് അയച്ച് നൽകി User Name-ഉം, Password-ഉം Create ചെയ്യിപ്പിച്ച് ലോഗിൻ ചെയ്യിച്ച ശേഷം യു ഐ ഡി ഐഡന്റിഫിക്കേഷൻ നമ്പർ  നൽകിയ ശേഷം പരാതിക്കാരന്റെ പേരിൽ കോട്ടയം ബ്രാഞ്ചിലെ ബാങ്ക് അക്കൗണ്ടിൽ നിന്നും 19.11.2024 തീയതി മുതൽ 14.01.2025 തീയതി വരെയുള്ള കാളയളവിൽ  പ്രതികൾ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിനായി 24,96,150/-രൂപാ അയച്ചു വാങ്ങിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ ഉടമസ്ഥതയിലുള്ള ആർ കെ ട്രാവൽസ്  എന്ന സ്ഥാപനത്തിന്റെ പേരിൽ ആസ്സാമിലെ ഗുവാത്തി നാരങ്കിയിലുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അക്കൗണ്ടിലേക്ക് അയച്ച്  വാങ്ങിയിട്ടുള്ളതും തുടർന്ന് 20,000/- രൂപാ പരാതിക്കാരന് തിരികെ നൽകിയ ശേഷം ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിനായി അയച്ചു നൽകിയ 24,96,150/-രൂപയും ഷെയർ ബിസിനസ്സിലെ ലാഭവും ചേർത്ത് 42 ലക്ഷം രൂപാ തന്റെ പേരിലുള്ള Demat Account ൽ ഉള്ളതായി കാണിച്ചും ഈ തുക എടുക്കുന്നതിനായി Request അയച്ച സമയം അക്കൗണ്ട് ബ്ലോക്കായി കിടക്കുകയാണെന്നും 5 ലക്ഷം രൂപാ അടച്ചാൽ മാത്രമേ Restore ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീണ്ടും പണം തട്ടിയെടുക്കാൻ പ്രേരിപ്പിച്ചും, പരാതിക്കാരൻ ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച തുകയിൽ 24,96,150/- രൂപാ തിരികെ നൽകാതെ പ്രതികൾ വിശ്വാസ വഞ്ചന നടത്തുകയായിരുന്നു.

ഈ സംഭവത്തിൽ 2025 ജനുവരി 23 തീയതി കൂരോപ്പട സ്വദേശിയുടെ പരാതിയിൽ പാമ്പാടി ഐപി എസ് എച്ച്  റിച്ചാർഡ് വർഗീസ് എഫ് ഐ ആർ  രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

കേസിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ച് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസിന്റെ  നിർദ്ദേശപ്രകാരം
ആസ്സാം സംസ്ഥാനത്തിലെത്തി പ്രതികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലേക്കും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിലേക്കുമായി എരുമേലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാജേഷ് ടി ജി, എ എസ് ഐ വിനീത്, സി പി ഓ സതീഷ് ( എരുമേലി പോലീസ് സ്റ്റേഷൻ), എസ് സിപിഒ സന്തോഷ് കുമാർ ( പാമ്പാടി പോലീസ് സ്റ്റേഷൻ) എന്നിവരെ നിയോഗിച്ച് ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കുകയായിരുന്നു.

ഇവരാണ് പ്രതിയെ ആസാമിലെത്തി പിടികൂടിയത്, പോലീസ് സംഘത്തിന് പ്രതിയെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും നിരവധി തടസ്സങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ അന്വേഷണ സംഘത്തിന്റെ തന്ത്രപരമായ നീക്കത്തിൽ പ്രതി ഒളിവിൽ താമസിക്കുന്ന ആഡംബര ഫ്ലാറ്റ് കണ്ടെത്തുകയായിരുന്നു. അസം പോലീസിന്റെ സഹായത്തോടെ രാത്രി 12 മണിയോടെ ഫ്ലാറ്റിലേക്ക് കയറിയ പോലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടിയത്.

നിലവിൽ ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ട് സഹിതം കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.