play-sharp-fill
ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന ; പ്രതി അറസ്റ്റിൽ

ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന ; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിവന്ന യുവാവിനെ എക്സൈസ് പിടികൂടി . എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് 1.2 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം തിരൂർ സ്വദേശി കമ്മാളിൽ വീട്ടിൽ ഷഫീകി (26)നെ അറസ്റ്റ് ചെയ്തത് .


മലപ്പുറം ജില്ലയിൽ നിന്ന് തൊഴിൽതേടി എറണാകുളം ജില്ലയിൽ എത്തിയ പ്രതി, കാർ വർക്ഷോപ്പിൽ ജോലിചെയ്യുകയായിരുന്നു. തുടർന്ന്, കൂടുതൽ പ്രദേശത്ത് സഞ്ചരിച്ച് കഞ്ചാവ് വിറ്റഴിക്കുന്നതിന് സൗകര്യം ഓൺലൈൻ ഭക്ഷണ വിതരണമാണെന്ന് തിരിച്ചറിഞ്ഞ പ്രതി ഇതിലേക്ക് തിരിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണവിതരണത്തിനുള്ള ബാഗിൽ കഞ്ചാവ് നിറച്ച് പുറമെ നിന്ന് സംശയംതോന്നാത്ത തരത്തിലായിരുന്നു ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് ഇടനിലക്കാർ വഴിയും കഞ്ചാവ് എത്തിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു .

യുവാക്കൾക്കും വിദ്യാർഥികൾക്കും കുറഞ്ഞനിരക്കിൽ മയക്കുമരുന്ന് നൽകുകയും ലഹരിക്ക് അടിമയായി എന്ന് തിരിച്ചറിയുന്നതോടെ വൻതുക ആവശ്യപ്പെടുകയുമാണ് പ്രതിയുടെ പതിവ് രീതി .

പനങ്ങാട് പരിസരങ്ങളിൽ ഉള്ള രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചത്. കൊച്ചി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ എക്‌സൈസ് നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇടപ്പള്ളിഭാഗത്ത് നിന്നും പ്രതി വലയിലായത്.