ന്യൂഡല്‍ഹി: പുതിയ മാറ്റങ്ങളുമായി സൊമാറ്റോ ഫുഡ് ഡെലിവറി ആപ്പ്. ദൂരം കൂടുതലുള്ള ഡെലിവറിക്കായി ഇനിമുതല്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കും.
നാല് കിലോമീറ്ററില്‍ കൂടുതലുള്ള ഫുഡ് ഡെലിവറിക്ക് ‘ലോംഗ് ഡിസ്റ്റൻസ് സർവീസ് ഫീ’ എന്ന പേരിലാണ് അധികതുക ഈടാക്കുന്നത്.
150 രൂപയ്ക്ക് മുകളിലുള്ള ഓർഡർ ആണെങ്കില്‍, നാല് മുതല്‍ ആറ് കിലോമീറ്ററുകള്‍വരെയുള്ള ഡെലിവറിക്കായി 15 രൂപയാണ് ഈടാക്കുന്നത്. ആറ് കിലോമീറ്ററില്‍ കൂടുതലാണെങ്കില്‍ 25നും 25നും ഇടയില്‍ ഫീസ് ഈടാക്കും. മൊത്ത സർവീസ് ചാർജ് 30 ശതമാനത്തില്‍ കൂടുതലാകില്ലെന്ന് സൊമാറ്റോ തന്റെ റസ്റ്റോറന്റ് പങ്കാളികളെ അറിയിച്ചതായാണ് വിവരം. എന്നാലിത് 45 ശതമാനംവരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ചില റെസ്റ്റോറന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കമ്മിഷൻ തുകയില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുകയാണെന്നും ഇക്കാര്യം സൊമാറ്റോയോട് പരാതിപ്പെടുമെന്നും ചില റെസ്റ്റോറന്റ് ഉടമകള്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി സൊമാറ്റോയില്‍ നിന്ന് കുറച്ചുദിവസത്തേയ്ക്ക് മാറിനില്‍ക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും ചിലർ പറയുന്നു.
ഫുഡ് ഡെലിവറിയുടെ ദൂരത്തിന്റെ അടിസ്ഥാനത്തില്‍ സൊമാറ്റോ അടുത്തിടെ റേറ്റിംഗ് പ്രദർശിപ്പിക്കുന്നത് ആരംഭിച്ചിരുന്നു. ഡെലിവറി ദൂരം കൂടുന്തോറും ഉപഭോക്താക്കളുടെ സംതൃപ്തി കുറയുകയാണെന്ന് ചില റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ സർവീസ് ഫീസ് ഏർപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍.
അതേസമയം, ഫുഡ് ഡെലിവറി വിപണി പ്രതിസന്ധി നേരിടുന്ന സമയത്താണ് സൊമാറ്റോ പുതിയ മാറ്റം ഏർപ്പെടുത്തിയതെന്നും റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെയായി സൊമാറ്റോയും എതിരാളിയായ സ്വിഗ്ഗിയും വാർഷിക വളർച്ചയില്‍ 20 ശതമാനം ഇടിവാണ് നേരിട്ടത്.