play-sharp-fill
സംസ്ഥാനത്തെ ഓൺലൈൻ ഭക്ഷണവിതരണ മേഖലയിൽ സേവന, വേതന വ്യവസ്ഥകൾ നിശ്ചയിക്കാൻ തീരുമാനം ; ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ രൂപവൽക്കരിക്കാൻ സാങ്കേതികസമിതിയെ നിയമിച്ചു

സംസ്ഥാനത്തെ ഓൺലൈൻ ഭക്ഷണവിതരണ മേഖലയിൽ സേവന, വേതന വ്യവസ്ഥകൾ നിശ്ചയിക്കാൻ തീരുമാനം ; ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ രൂപവൽക്കരിക്കാൻ സാങ്കേതികസമിതിയെ നിയമിച്ചു

കൊല്ലം : സംസ്ഥാനത്തെ ഓണ്‍ലൈൻ ഭക്ഷണവിതരണ മേഖലയില്‍ സർക്കാർ സേവന, വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നു. ഇതുസംബന്ധിച്ച പൊതു മാർഗനിർദേശങ്ങള്‍ രൂപവത്കരിക്കുന്നതിനുള്ള സാങ്കേതികസമിതിയെ നിയമിച്ചു.

ഈ മേഖലയില്‍ ജോലിയെടുക്കുന്നവർക്ക് തൊഴില്‍സുരക്ഷയും ആനുകൂല്യങ്ങളുമില്ലെന്ന് സർക്കാർ വിലയിരുത്തുന്നു. അപര്യാപ്തമായ വേതനം, സ്ഥിരതയില്ലാത്ത വരുമാനം തുടങ്ങിയ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഓണ്‍ലൈൻ ഭക്ഷണവിതരണ തൊഴിലാളികള്‍ക്കായി സമഗ്രമായ നിയമനിർമാണം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

സംസ്ഥാന ലേബർ കമ്മിഷണർ ചെയർമാനും അഡിഷണല്‍ ലേബർ കമ്മിഷണർ കണ്‍വീനറുമായി 26 അംഗങ്ങളടങ്ങിയതാണ് സമിതി. ഐ.എല്‍.ഒ. ദേശീയ പ്രോഗ്രാം ഓഫീസർ രുചിര ചന്ദ്ര, കിലെ ചെയർമാൻ കെ.എൻ.ഗോപിനാഥ്, കെ.എസ്.ഐ.ഡി.സി. മെമ്ബർ സെക്രട്ടറി ഡോ. പി.വി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ അംഗങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group