video
play-sharp-fill
ഓൺലൈൻ വഴിയുള്ള ഭക്ഷണ വിതരണം രാത്രി 8 മണി വരെയാക്കി സർക്കാർ: ഏറ്റുമാനൂരിലെ “പിസാമാക്സ് ” നഗരത്തിൻ്റെ എട്ടു കിലോമീറ്ററിനുള്ളിൽ ഭക്ഷണമെത്തിച്ചു നൽകും

ഓൺലൈൻ വഴിയുള്ള ഭക്ഷണ വിതരണം രാത്രി 8 മണി വരെയാക്കി സർക്കാർ: ഏറ്റുമാനൂരിലെ “പിസാമാക്സ് ” നഗരത്തിൻ്റെ എട്ടു കിലോമീറ്ററിനുള്ളിൽ ഭക്ഷണമെത്തിച്ചു നൽകും

സ്വന്തം ലേഖകൻ

കോട്ടയം: ഹോട്ടലുകളിൽ നിന്ന് പാകം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ഓൺലൈൻ വിതരണത്തിനുള്ള സമയം സർക്കാർ നീട്ടിയതോടെ ഭക്ഷണം വീടുകളിൽ എത്തിച്ച് നൽകാൻ ക്രമീകരണവുമായി ഏറ്റുമാനൂരിലെ പിസാമാക്സ്.

നിലവിൽ വൈകീട്ട് അഞ്ചു മണി വരെയായിരുന്നത് എട്ടു മണിയായി ദീർഘിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈൻ വഴി ഭക്ഷണ വിതരണം നടത്തുന്ന ഹോട്ടലുകൾക്ക് എട്ടു മണി വരെ പ്രവർത്തിക്കാമെന്നാണ് പുതിയ ഉത്തരവ്. 8 മണി വരെ ഓർഡറുകൾ സ്വീകരിക്കാം  .എന്നാൽ, വിതരണം നടത്തുന്നവർ ഒമ്പത് മണിക്ക് മുമ്പ് അത് പൂർത്തിയാക്കണമെന്നും ഉത്തരവിലുണ്ട്.

ഏറ്റുമാനൂർ നഗരത്തിൽ 8 കിലോമീറ്ററിനകത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ഭക്ഷണമെത്തിച്ചു നല്കുമെന്ന് പിസാ മാക്സ് അറിയിച്ചു. വിളിക്കുക.

8086777730
8086777731