
ഓൺ ലൈൻ വിദ്യാഭ്യാസത്തിന് ടി.വി നൽകി ഫെയ്സ് ബുക്ക് കൂട്ടായ്മ : കരുതലോടെ കോട്ടയം കൂട്ടായ്മ
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം ജില്ലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ കുട്ടികളുടെ പഠനത്തിനായി ടി.വി കൾ സമ്മാനിച്ച് കോട്ടയം ഫേസ്ബുക്ക് കൂട്ടായ്മ.
നിരവധി സാമൂഹ്യ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയതു വരുന്ന കോട്ടയം നിവാസികളുടെ സ്നേഹ കൂട്ടായ്മ ആണ് ഫേസ്ബുക്കിൽ തരംഗമായിരിക്കുന്ന കോട്ടയം കൂട്ടായ്മ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടായ്മയിലെ അംഗവും ജനപ്രതിനിധിയുമായ ജോയിസ് കൊറ്റത്തിൽ അയർക്കുന്നം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമതി അദ്ധ്യക്ഷ ആലീസ് സിബിയുടെ നേതൃത്വത്തിൽ ഏറ്റവും അർഹരായ കുട്ടികളെ കണ്ടെത്തുകയും കോട്ടയം കൂട്ടായ്മയിൽ അറിയിക്കുകയും ചെയ്തു.
പ്രമോദ് ചിറത്തലാട്ടിന്റെ നേതൃത്വത്തിൽ അഡ്മിൻ പാനൽ കൂടുകയും കുട്ടികള്‍ക്ക് വേണ്ട സഹായങ്ങൾ എത്തിക്കാൻ തീരുമാനിക്കുകയും ചെയതു.
സുമോദ് ചിറത്തലാട്ട്, വിനോദ് സാമുവേൽ, ഗോർബി രാജു, അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികള്‍ക്ക് വേണ്ട ടിവികൾ എത്തിക്കുകയും ആയതിന്റെ ഔദ്യോഗിക ഉദ്ഘാടനം കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവഞ്ചൂർ പബ്ലിക്ക് ലൈബ്രറിയിൽ വച്ച് നിർവ്വഹിച്ചു . പത്തോളം ടിവി കൾ ഇതിനോടകം തന്നെ ജില്ലയില്‍ വിതരണം ചെയ്തു
കൂടാതെ കോട്ടയത്തെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും ജില്ലയിലെ പൊലീസ് സേനയ്ക്കും പൊതു ജനങ്ങൾക്കും വേണ്ടി കോട്ടയം കൂട്ടായ്മ സമ്മാനിക്കുന്ന കോട്ടൺ മാസ്ക്കിന്റെ വിതരണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടായ്മ അംഗം ജോയിസ് കൊറ്റത്തിലിന് നൽകി നിർവഹിച്ചു.
ലൈബ്രറി ഭാരവാഹികളായ സാബു കല്ലകടമ്പൻ,സുരേഷ് മയൂഖം, കെ.സി ഐപ്പ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.