
കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഓൺലൈൻ ഭക്ഷണ, സ്റ്റേഷനറി ഉത്പന്നങ്ങളുടെ വിതരണക്കാരായ ബ്ലിങ്കിറ്റ്, സെപ്റ്റോ, സൊമാറ്റോ എന്നിവർ പത്ത് മിനിറ്റിനുള്ളിൽ ഡെലിവറിയെന്ന നയം പിൻവലിച്ചു. കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നിർദേശപ്രകാരമാണ് ഈ തീരുമാനം.
ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി സർക്കാർ ഈ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ഡെലിവറി പങ്കാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും, കർശനമായി സമയപരിധി വാഗ്ദാനങ്ങൾ പരസ്യങ്ങളിലും ബ്രാൻഡിങ്ങിലും നിന്ന് നീക്കം ചെയ്യണമെന്നും കേന്ദ്രം നിർദേശിച്ചു. കേന്ദ്ര നിർദേശത്തെ തുടർന്ന് ബ്ലിങ്കിറ്റ് തങ്ങളുടെ പരസ്യവാചകം തന്നെ തിരുത്തി.
മുമ്പ് ‘10,000ല്‍ അധികം ഉത്പന്നങ്ങള്‍ പത്ത് മിനിറ്റിനുള്ളില്‍ ഡെലിവറി ചെയ്യുന്നു എന്നായിരുന്ന പരസ്യ വാചകം ഇപ്പോൾ ‘30,000ല്‍ അധികം ഉത്പന്നങ്ങൾ നിങ്ങളുടെ വാതിൽക്കൽ എത്തിക്കുന്നു’ എന്നാക്കി മാറ്റി. പത്ത് മിനിറ്റിൽ ഡെലിവറിയുമായി ബന്ധപ്പെട്ട പ്ലാറ്റ്ഫോമിലെ എല്ലാ പരാമര്‍ശങ്ങളും ബ്ലിങ്കിറ്റ് നീക്കം ചെയ്തു. സെപ്റ്റോ, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, സൊമാറ്റോ തുടങ്ങിയ ക്വിക്ക് കൊമേഴ്സ് കമ്പനികളും ഉടന്‍ ഇതേ രീതി പിന്തുടരുമെന്നാണ് സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളും സമയാധിഷ്ഠിത വാഗ്ദാനങ്ങൾ ഉപേക്ഷിക്കുമെന്ന് സർക്കാരിനോട് ഉറപ്പ് നല്‍കിയിട്ടുണ്ട്. മെച്ചപ്പെട്ട ശമ്പളം, സാമൂഹിക സുരക്ഷ, അപകടകരമായ സമയപരിധികള്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഗിഗ് തൊഴിലാളികളുടെ ദീര്‍ഘകാലത്തെ സമരത്തിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ ശ്രദ്ധേയമായ ഇടപെടൽ




