video
play-sharp-fill

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാതെ വിദ്യാർത്ഥിനിയുടെ മരണം: എബിവിപി പ്രതിഷേധിച്ചു

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാതെ വിദ്യാർത്ഥിനിയുടെ മരണം: എബിവിപി പ്രതിഷേധിച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്തിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് എ ബി വി പി കോട്ടയം ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചു.

എബിവിപി ജില്ലാ പ്രസിഡന്റ്‌ സന്ദീപ് സി ഉൽഘാടനം ചെയ്തു. എ ബി വി പി ജില്ലാ സെക്രട്ടറി അരവിന്ദ് എസ് എബിവിപി കോട്ടയം നഗർ സംഘടനാ സെക്രട്ടറി എസ് ശരത് , ജയകൃഷ്ണൻ, അനന്ദൂ കൃഷ്ണൻ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈൻ ക്ലാസുകൾ നേടാൻ സൗകര്യമില്ലാതെ , ടിവിയില്ലാതെ , സ്മാർട്ട് ഫോണില്ലാതെ 2,61,784 വിദ്യാർത്ഥികൾ ഉള്ള ഈ കേരളത്തിൽ ഒരു മുൻകരുതലും കൂടാതെ ക്ലാസ്സ്‌ ആരംഭിച്ചത് വളരെ നിസ്വാർത്ഥപരമായ തിരുമാനമായിരിന്നു.

 

നിലവിലുള്ള വൈറസ് വ്യാപനത്തിൻ്റെ ഇത്തരത്തിലൊരു സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ലഭ്യമാക്കേണ്ടത് ആവശ്യമാണ്.

പക്ഷെ, മുൻ ദിവസങ്ങളിൽ വിദ്യാർത്ഥി സംഘടനകൾ ഉന്നയിച്ച കരുതലുകൾക്ക് സർക്കാർ ശ്രദ്ധ കൊടുക്കാതിരുന്നത് ദുഃഖകരം.
ഒന്നുങ്കിൽ പി ഡി.എഫ് നോട്ട് തയ്യാറാകിപ്പിക്കുകയോ മറ്റ്‌ സി.ഡി സംവിധാനം നിലവിൽ വരുത്തുകയോ ചെയ്യണം എന്നും പ്രധിഷേധത്തിൽ എബിവിപി ഉന്നയിച്ചു.