play-sharp-fill
ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവം ;ശ്രീനാഥ് ഭാസിക്കെതിരായ  പരാതി ഒത്തുതീർപ്പാക്കി ; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കും

ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവം ;ശ്രീനാഥ് ഭാസിക്കെതിരായ പരാതി ഒത്തുതീർപ്പാക്കി ; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കും

കൊച്ചി: ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നു. കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നുതന്നെ ഹൈക്കോടതിയിൽ ഹ‍ർജി നൽകും. പരാതിയുമായി ബന്ധപ്പെട്ട് ഇരു കക്ഷികളും ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിലാണ് ഇത്.

അഭിമുഖത്തിനിടെ, അവതാരകയെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിൽ പൊലീസ് നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കല്‍) 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് കൊച്ചി മരട് പൊലീസ് രേഖപ്പെടുത്തിയത്. നടനെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.

‘ചട്ടമ്പി’ എന്ന തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെയാണ് അവതാരകയോട് ശ്രീനാഥ് ഭാസി മോശമായി പെരുമാറിയത്. ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നല്‍കിയ പരാതിയില്‍ പറയുന്നത്. യാതൊരു പ്രകോപനവുമില്ലാതെ അവതാരകയോടും, ക്യാമറാമാനോടും മോശമായ ഭാഷയിൽ നടന്‍ സംസാരിക്കുക ആയിരുന്നുവെന്നായിരുന്നു പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group