
കോട്ടയം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം കോട്ടയം ജില്ലയിൽ വൈകിയേക്കും. വിതരണത്തിനുള്ള കിറ്റ് എങ്ങും ഇതുവരെ എത്തിയിട്ടില്ല.
സപ്ലൈകോയാണ് കിറ്റ് തയാറാക്കി റേഷൻ കടകളിൽ എത്തിക്കേണ്ടത്.
കിറ്റ് തയാറാക്കൽ പൂർത്തിയായിട്ടില്ല. ചില സാധനങ്ങളുടെ കുറവാണ് വിതരണം വൈകാൻ കാരണം. ചിലയിടത്ത് വെളിച്ചെണ്ണ സ്റ്റോക്കില്ല. മറ്റു ചിലയിടങ്ങളിൽ പയർ വർഗങ്ങളുടെ കുറവുണ്ട്. ഏതെങ്കിലും ഒരു സാധനം ഇല്ലങ്കിൽ കിറ്റ് പൂർത്തിയാക്കാൻ കഴിയില്ല.
സാധാരണയായി ഇന്നു വിതരണം ചെയ്യേണ്ട കിറ്റ് ഇന്നലെ രാത്രിയിൽ എത്തിക്കേണ്ടതായിരുന്നു. ജില്ലയിലെ ഒരു റേഷൻ കടകളിലും കിറ്റ് എത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. രണ്ടു ദിവസം വൈകുമെന്നാണ് സപ്ലൈകോ അധികൃതർ അനൗദ്യോഗികമായി പറയുന്നത്. സൗജന്യ കിറ്റ് ഇന്നു മുതൽ ലഭിക്കുമെന്ന് സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം തുടങ്ങിയിട്ട് ദിവസങ്ങളായി. ഇതു കണ്ട് ചിലർ കടകളിൽ എത്തിയെങ്കിലും നിരാശരായി മടങ്ങി.
കേരള സർക്കാർ എഎവൈ റേഷൻ കാർഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ.
അനില്‍ നിർവഹിച്ചു. വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, കശുവണ്ടി, മില്‍മ നെയ്യ്, ഗോല്‍ഡ് ടീ, പായസം മിക്സ്, സാമ്ബാർ പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ഉപ്പ് തുടങ്ങിയ 14 ഇനം അവശ്യ വസ്തുക്കള്‍ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്.
15 ഇനം സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്യുന്നത്. 5,92,657 മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് കിറ്റ് നല്‍കുക. ഒരുകിറ്റിന് 710 രൂപയോളമാണ് ചെലവ്. ആകെ 42, 83,36,610 രൂപയാണ് കിറ്റ് വിതരണത്തിന്റെ ചെലവ്