
കോട്ടയം: ഊത്തപ്പം ഇഷ്ടമാണോ? എങ്കില്‍ എളുപ്പത്തിലൊരു ഒനിയൻ ഊത്തപ്പം ഉണ്ടാക്കിയാലോ?
ആവശ്യമായ ചേരുവകള്‍
ദോശ മാവ്
സവാള – 2 ( ഖനം കുറച്ചു പൊടിയായി അരിഞ്ഞെടുക്കുക )
പച്ചമുളക് ( ഖനം കുറച്ചു വട്ടത്തില്‍ അരിഞ്ഞത്)
കറിവേപ്പില ( പൊടിയായി അരിഞ്ഞത് )
മല്ലിയില ( പൊടിയായി അരിഞ്ഞത് )
നെയ്യ് / എണ്ണ
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നുറുക്കിയ പച്ചക്കറികളും ഇലകളും ഒരുമിച്ചാക്കി ഇളക്കി വയ്ക്കുക. ചൂടായ തവയില്‍ മാവൊഴിച്ച്, ദോശയെക്കാളും കട്ടിയില്‍ പരത്തുക. ഉടനെ തന്നെ പച്ചക്കറിക്കൂട്ട് മാവിന് മുകളില്‍ തൂവി പതിയെ തവി കൊണ്ട് ഒന്ന് അമർത്തി കൊടുക്കുക. അതിനു മുകളിലായി നെയ്യോ എണ്ണയോ തളിക്കുക. അടിവശം നന്നായി മൊരിഞ്ഞാല്‍ തീ കുറച്ചു ,ഊത്തപ്പം മറിച്ചിട്ട് മുകളില്‍ തവി കൊണ്ട് പതിയെ ഒന്ന് അമർത്തിക്കൊടുക്കുക. സവാള നന്നായി മൊരിഞ്ഞു പാകമായാല്‍ പ്ലേറ്റിലേക്ക് മാറ്റാം.