
വേവിച്ച ഭക്ഷണങ്ങളും അല്ലാത്ത ഭക്ഷണ വസ്തുക്കളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് ഒട്ടുമിക്കപേരും; ഫ്രിഡ്ജിൽ സവാള സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഉടനെ മാറ്റിക്കോളൂ; കാര്യം ഇതാണ്
വേവിച്ച ഭക്ഷണങ്ങളും അല്ലാത്ത ഭക്ഷണ വസ്തുക്കളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് ഒട്ടുമിക്കപേരും. ഭക്ഷണം കേടുവരാതെ ഇരിക്കുമെന്നത് ശരിയാണെങ്കിലും തണുപ്പ് ഭക്ഷണത്തെ ഇല്ലാതാക്കുകയും ചെയ്യാറുണ്ട്. സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അതിന്റെ തൊലി കട്ടിയാവുകയും ഈർപ്പം, പൂപ്പൽ എന്നിവയുണ്ടാകാനും കാരണമാകുന്നു. അതിനാൽ തന്നെ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതിനേക്കാളും നല്ലത് സവാള അടുക്കളയിൽ തന്നെ സൂക്ഷിക്കുന്നതാണ്. സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
1. സവാളയുടെ കോശങ്ങൾ നിരന്തരം ശ്വസിക്കുകയും, ജീവൻ നിലനിർത്താൻ വേണ്ടി പഞ്ചസാരയും ഓക്സിജനും ഇല്ലാതാക്കുകയും ചെയ്യുന്നു.
2. തണുപ്പുള്ള സമയങ്ങളിൽ അതിജീവന തന്ത്രമെന്ന് നിലയിൽ അന്നജം ശേഖരിച്ച് പഞ്ചസാരയാക്കി മറ്റും. ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണെങ്കിലും ഇത് സവാളയുടെ ഘടനയിലും രുചിയിലും മാറ്റങ്ങൾ ഉണ്ടാക്കാറുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. ഈർപ്പം അധികമായി ഉണ്ടായാൽ സവാള പെട്ടെന്ന് കേടായിപ്പോകുന്നു. അതേസമയം റൂം ടെമ്പറേച്ചറിലാണ് സൂക്ഷിക്കുന്നതെങ്കിൽ സവാള കേടുവരാതിരിക്കും.
4. ഫ്രിഡ്ജിനുള്ളിൽ തണുപ്പുള്ളതുകൊണ്ട് തന്നെ ഈർപ്പവും ഉണ്ടാവും. ഇത് ഫ്രിഡ്‌ജിനുള്ളിൽ ബാക്റ്റീരിയകൾ പെരുകാൻ കാരണമാകുന്നു. ഇതോടെ ഭക്ഷണം കേടുവരുകയും ചെയ്യുന്നു.
5. ഫ്രിഡ്ജ്, കിച്ചൻ സിങ്കിന്റെ അടിഭാഗം, ഈർപ്പമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സവാള സൂക്ഷിക്കരുത്.
6. വായു സഞ്ചാരമുള്ള സ്ഥലങ്ങളിലോ പാത്രത്തിലോ ആകണം സവാള സൂക്ഷിക്കേണ്ടത്. അടച്ച് സൂക്ഷിക്കുമ്പോൾ അതിനുള്ളിൽ ഈർപ്പം ഉണ്ടാവുകയും അതുമൂലം സവാള കേടുവരാനും കാരണമാകുന്നു.
7. അതേസമയം തൊലി കളഞ്ഞ സവാള, അതായത് വേവിച്ചതോ, മുറിച്ചുവെച്ചതോ ആയ സവാളയിൽ പെട്ടെന്ന് അണുക്കൾ പടരുന്നു. അതിനാൽ തന്നെ ഇവ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
8. ക്ലിങ് ഫിലിം അല്ലെങ്കിൽ വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്‌ജിനുള്ളിൽ സൂക്ഷിച്ചാൽ മുറിച്ച സവാള കേടുവരാതിരിക്കും. ഇത്തരത്തിൽ രണ്ടാഴ്ച വരെ സവാള കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും.