ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി ദീർഘകാലം സൂക്ഷിക്കാൻ; ഇതാ ചില പൊടിക്കൈകൾ

Spread the love

ഉള്ളി അല്ലെങ്കിൽ സവാള പല വിഭവങ്ങളിലും ഒരു പ്രധാന ഘടകമാണ്. അതിനാൽ തന്നെ പലരും ഇത് അടുക്കളയിൽ കുറച്ച് അധികം സ്റ്റോക്ക് ചെയ്തു വയ്ക്കാറുണ്ട്. മറ്റ് പച്ചക്കറികളില്‍ നിന്നും വ്യത്യസ്തമായി അത്ര എളുപ്പത്തില്‍ കേടുവരുന്ന ഒന്നല്ല ഉള്ളി.

video
play-sharp-fill

അതുകൊണ്ടുതന്നെ ഉള്ളി അധികമാരും ഫ്രിഡ്ജില്‍ സൂക്ഷിക്കാറില്ല. എങ്കിലും കാലാവസ്ഥയും ഉള്ളിയുടെ ഉണക്കും അനുസരിച്ച് ഇവ പെട്ടെന്ന് കേടുവരാനും സാധ്യതയുണ്ട്.

ഇത്തരത്തിലുള്ള സഹാചര്യങ്ങള്‍ ഒഴിവാക്കി മാസങ്ങളോളം ഉള്ളി കേടുകൂടാതെ സൂക്ഷിക്കാൻ ചില വഴികളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈർപ്പം കുറയ്ക്കാം
കടയിൽ നിന്ന് വാങ്ങുന്ന ഉള്ളി വായു സഞ്ചാരം ഇല്ലാത്ത പാത്രങ്ങളിലോ കവറുകളിലോ സൂക്ഷിക്കുമ്പോള്‍ അവ പെട്ടെന്ന് കേടാകുന്നതിനും പൂപ്പല്‍ പിടിക്കാനും സാധ്യത കൂടുതലാണ്. അതിനാല്‍ വായു കടക്കാൻ കഴിയുന്ന വിധം ഈർപ്പമില്ലാത്ത സ്ഥലങ്ങളിലാണ് ഉള്ളി സൂക്ഷിക്കേണ്ടത്.

മുറിച്ച ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കാം
ഒരു ഉള്ളി മുറിച്ചെടുത്ത് ബാക്കി കഷ്ണം തുറസ്സായ ഇടങ്ങളില്‍ വയ്ക്കുന്നതിനു പകരം ഫ്രിഡ്ജില്‍ വയ്ക്കാം. വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രീസ് ചെയ്യുന്നതും ഫലപ്രദമാണ്.

ഉരുളക്കിഴങ്ങിനൊപ്പം വയ്ക്കാതിരിക്കുക
ഉള്ളിയും ഉരുളക്കിഴങ്ങും പ്രത്യേകം സൂക്ഷിക്കാൻ ശ്രദ്ധിക്കാം. ഉള്ളി ഉയർന്ന അളവില്‍ എഥലീൻ ഉത്പാദിപ്പിക്കുന്നുണ്ട്, ഇത് ഉരുളക്കിഴങ്ങ് വേഗത്തില്‍ കേടാകാൻ കാരണമാകും. മാത്രമല്ല ഉരുളക്കിഴങ്ങിന് അമിതമായ ഈർപ്പമുണ്ട് ഇത് ഉള്ളി അഴുകുന്നതിലേയ്ക്കു നയിക്കും. ഉരുളക്കിഴങ്ങിന് ഈർപ്പം ഉണ്ട്. ഇത് ഉള്ളി വളരെ വേഗം കേടാകുന്നതിന് കാരണാകും

നേരിട്ട് വെളിച്ചമേല്‍ക്കരുത്
തണുത്തതും വരണ്ടതും വായുസഞ്ചാരം ലഭിക്കുന്നതുമായി ഇടങ്ങളില്‍ വേണം ഉള്ളി സൂക്ഷിക്കാൻ. എന്നാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാനും പാടില്ല. അമിതമായ ചൂട് ഉള്ളി വളരെവേഗം ചീഞ്ഞു പോകുന്നതിന് കാരണമാകും.