നാനാത്വത്തിൽ ഏകത്വമാണ് ഭാരതത്തിന്റെ ശക്തി : പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നാനാത്വത്തിൽ ഏകത്വമാണ് ഭാരതത്തിന്റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി രാം ലീല മൈതാനിയിൽ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
40 ലക്ഷത്തോളം വരുന്ന ഡൽഹിയിലെ അനധികൃത കോളനി നിവാസികൾക്ക് തന്റെ സർക്കാർ ഭൂമിയിലുള്ള ഇടമസ്ഥാവകാശം നൽകി. 1700ലധികം കോളനികൾ അതിർത്തി നിർണ്ണയിച്ചു, 1200 കോളനികളുടെ മാപ്പുകൾ തയ്യാറാണെന്നും മോദി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ പരോക്ഷമായി മോദി വിമർശിച്ചു. ഇതുവരെയും ഡൽഹിയിലെ ജനങ്ങൾ വ്യാജ വാഗ്ദാനങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി അധികാരത്തിലുള്ളവർ ഒന്നും ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
Third Eye News Live
0