
തിരുവനന്തപുരം : വര്‍ക്കല നഗരസഭയിലെ പത്തൊമ്ബതാം വാര്‍ഡില്‍ ചിലക്കൂര്‍-രാമന്തളി- തൊട്ടിപ്പാലം റോഡരികിലെ ഓട നിര്‍മാണമാണ് ഒരു വര്‍ഷമായി ഒച്ചിനെയും നാണിപ്പിക്കുംവിധം ഇഴഞ്ഞു നീങ്ങുന്നത്. വെറും 400 മീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ഓടയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ട് വര്‍ഷം ഒന്നാകുന്നു. നിര്‍മാണ പ്രവൃത്തികളില്‍ പുരോഗതിയില്ലാത്തതു മൂലം നിലവിലുള്ള പഴയ റോഡും സഞ്ചാരയോഗ്യമല്ലാതായി.
ഓടയുടെ അറ്റകുറ്റപ്പണി ഫണ്ട് ആണ് നഗരസഭ അനുവദിച്ചത്. പിന്നീടത് പുതിയ ഓട നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയതോടെ 38 ലക്ഷം രൂപയുടെ പദ്ധതിയായി ഉയര്‍ത്തി. കരാറുകാരൻ പണി ഏറ്റെടുക്കുകയും നിര്‍മാണ സാമഗ്രികള്‍ സ്ഥലത്തെത്തിക്കുകയും ചെയ്തു. ഓട നിര്‍മ്മിക്കാനായി ചാലു കീറിയതും ഒഴിച്ചാല്‍ മറ്റൊന്നുമുണ്ടായിട്ടില്ല. ചാലു കീറിയപ്പോള്‍ പുറത്തേക്ക് മാറ്റി ചളിമണ്ണ് ടാര്‍ റോഡിലാക്കാണ് നിക്കിയിട്ടത്.തന്മൂലം റോഡിലൂടെ വാഹന യാത്ര സാധ്യമല്ലാതായി. മഴക്കാലത്ത് ഇതുവഴി കാല്‍നട യാത്രയും സാധിക്കാതായതോടെ നാട്ടുകാര്‍ ഏറെ ദുരിതത്തിലുമായി.
ഓടയുടെ പണി ആരംഭിച്ചപ്പോള്‍ തന്നെ പ്രദേശവാസികളുടെ ദൈനംദിന ജീവിതം ദുരിത്തിലായി. ഓട വരുന്നതിനെ അവര്‍ സ്വാഗതം ചെയ്തും പ്രയാസങ്ങള്‍ സഹിച്ചും അധികൃതരെ പിന്തുണച്ചു. കരാറുകാരനാവട്ടെ തന്നിഷ്ടം പോലെയാണ് പണി നടത്തുവാൻ ശ്രമിക്കുന്നത്. കൃത്യമായ അളവില്‍ സിമന്റും മണലും ഉപയോഗിക്കാൻ കരാറുകാരൻ വിസമ്മതിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. മണലിന് പകരം റോഡിലെ എക്കല്‍ മണ്ണ് ചേര്‍ത്താണ് പണി നടന്ന ഭാഗത്ത കോണ്‍ക്രീറ്റ് നടത്തിയിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് ചൂണ്ടിക്കാട്ടിയിട്ടും ജനപ്രതിനിധിയോ നഗരസഭയോ കണ്ടില്ലെന്ന ഭാവം നടിക്കുകയാണെന്നും പരാതിയുണ്ട്. നിര്‍മാണത്തിനിടെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ പൊട്ടി കുത്തിയൊലിച്ച വെള്ളം നിര്‍മ്മാണത്തിലിരിക്കുന്ന ഓടയിലേക്കും റോഡിലേക്കും ഒഴുകാൻ തുടങ്ങിയിട്ടും മാസങ്ങളായി. ഓടയ്ക്കായി മണ്ണ് നീക്കം ചെയ്ത് ഭാഗത്തെ ഒരു വീട് തന്മൂലം അപകടവസ്ഥയിലുമായി.
കരാറുകാരന്റെ അനാസ്ഥയില്‍ വാര്‍ഡ് കൗണ്‍സിലറും പ്രതിഷേധിച്ചെങ്കിലും ഫലമൊന്നുമില്ല. അശാസ്ത്രീയവും ഇഴഞ്ഞു നീങ്ങുന്നതുമായ ഓട നിര്‍മ്മാണം തങ്ങളുടെ വീട് ഇടിയുന്നതിന് കാരണമായേക്കുമെന്ന ഭയപ്പാടിലാണ് പ്രദേശവാസികളില്‍ പലരും. നാട്ടുകാരുടെ പരാതികളും പ്രതിഷേധങ്ങളും ഏറിയപ്പോള്‍ നഗരസഭ സെക്രട്ടറി ഒരു തവണ ഇവിടെ വന്ന് പോയതൊഴിച്ചാല്‍ മറ്റൊരു നടപടിയും ഉണ്ടായില്ല. ജനപ്രതിനിധികളോ നഗരസഭയോ നടപടികളൊന്നും സ്വീകരിച്ചിക്കുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്.



