ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞു വീണ് മരിച്ചു; സംഭവം നെയ്യാറ്റിൻകരയിൽ 

Spread the love

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞുവീണു മരിച്ചു. നെയ്യാറ്റിൻകര സ്വദേശി ഷിജിൻ-കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ ആണ് മരിച്ചത്.

video
play-sharp-fill

ഇന്നലെ രാത്രിയായിരുന്നു ഇഖാൻ വീട്ടിൽ കുഴഞ്ഞുവീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. ഒരാഴ്ച മുൻപ് കളിക്കുന്നതിനിടെ വീണ് കുഞ്ഞിന് പരിക്കേറ്റിരുന്നു. ഇതാണോ മരണത്തിലേക്ക് നയിച്ചതെന്ന സംശയം ഉയരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group