play-sharp-fill
എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട്; സ്ഫോടനം നടത്തിയത് താനാണെന്ന പ്രതിയുടെ കുറ്റസമ്മതം വിഫലം; കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും സർക്കാരിൽനിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് യുഎപിഎ വകുപ്പുകൾ ഒഴിവാക്കി

എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട്; സ്ഫോടനം നടത്തിയത് താനാണെന്ന പ്രതിയുടെ കുറ്റസമ്മതം വിഫലം; കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും സർക്കാരിൽനിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് യുഎപിഎ വകുപ്പുകൾ ഒഴിവാക്കി

കൊച്ചി: എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 29നായിരുന്നു കളമശ്ശേരി സമ്ര കൺവെൻഷൻ സെന്‍ററില്‍ യഹോവ സാക്ഷി പ്രസ്ഥാനത്തിന്റെ പ്രാർത്ഥനക്കിടെ തമ്മനം സ്വദേശി ഡൊമനിക് മാർട്ടിൻ ബോംബ് സ്ഫോടനം നടത്തിയത്.

കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും സർക്കാരിൽനിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് യുഎപിഎ വകുപ്പുകൾ ഒഴിവാക്കി. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചതെന്ന് പ്രതി പറഞ്ഞിരുന്നു.

പ്രാർത്ഥനക്കിടെയാണ് സ്ഫോടനം നടന്നത്. താനാണ് സ്‌ഫോടനം നടത്തിയതെന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം പ്രതി ഡൊമനിക് മാർട്ടിൻ രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ​ക്ര​മ​ണ​ത്തി​നി​ടെ ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​ര്‍ അ​ട​ക്കം 294 സാ​ക്ഷി​ക​ളാ​ണ് കേസിലു​ള്ള​ത്. 2500ഓ​ളം പേ​ര്‍ സ​മ്മേ​ള​ന​സ്ഥ​ല​ത്തു​ണ്ടാ​യി​രി​ക്കെ​യാ​ണ് പ്ര​തി മു​ന്‍കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​ത്​ പ്ര​കാ​രം സ്‌​ഫോ​ട​നം ന​ട​ത്തി​യ​ത്. സം​ഭ​വ​ദി​വ​സം ര​ണ്ട്​ പേ​രും തു​ട​ര്‍ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ആ​റു​പേ​രും മ​രി​ച്ചു.

ഇടുക്കി കാളിയാര്‍ സ്വദേശിനി കുമാരി പുഷ്​പന്‍, മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍, സഹോദരി ലിബിന, മാതാവ് സാലി പ്രദീപ്, കളമശ്ശേരി സ്വദേശിനി മോളി ജോയ്​, പെരുമ്പാവൂര്‍ സ്വദേശിനി ലിയോണ പൗലോസ്, തൊടുപുഴ കോടിക്കുളം സ്വദേശി ജോണ്‍, ഭാര്യ ലില്ലി ജോണ്‍ എന്നിവരാണ്​ മരിച്ചത്.