play-sharp-fill
ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളുടെ നി​​​രോ​​​ധ​​​നം ; ഇ​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ ; നി​​​രോ​​​ധി​​​ച്ച പ്ലാസ്റ്റിക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇവ

ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളുടെ നി​​​രോ​​​ധ​​​നം ; ഇ​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ ; നി​​​രോ​​​ധി​​​ച്ച പ്ലാസ്റ്റിക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇവ

സ്വന്തം ലേഖകൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള നി​​​രോ​​​ധ​​​നം ഇ​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച നി​​​രോ​​​ധ​​​ന ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലു​​​ള​​​ള നി​​​ശ്ചി​​​ത പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കാ​​ണു നി​​​രോ​​​ധ​​​നം.

നി​​​രോ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും വി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​മെ​​​തി​​​രേ ക​​​ർ​​​ശ​​​ന നി​​​യ​​​മ ന​​​ട​​​പ​​​ടിയുണ്ടാ​​​കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നി​​​രോ​​​ധി​​​ച്ച ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​മേ 2020 ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും നി​​​രോ​​​ധ​​​ന​​​ത്തി​​​ൻറെ പ​​​രി​​​ധി​​​യി​​​ൽ വ​​​രും.

തു​​​ട​​​ക്ക​​​ത്തി​​​ൽ 10,000 രൂ​​​പ മു​​​ത​​​ൽ 50,000 രൂ​​​പ വ​​​രെ പി​​​ഴ ല​​​ഭി​​​ക്കും.കു​​​റ്റം ആവ​​​ർ​​​ത്തി​​​ച്ചാ​​​ൽ സ്ഥാ​​​പ​​​ന​​​ത്തി​​​ൻറെ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദ് ചെ​​​യ്യു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ സ്വീ​​​ക​​​രി​​​ക്കും.

നി​​​രോ​​​ധി​​​ച്ച പ്ലാസ്റ്റിക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ

മിഠായി സ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക്കോടുകൂടിയ ഇയർ ബഡ്‌സിലെ സ്റ്റിക്ക്, പ്ലാസ്റ്റിക് ഐസ്‌ക്രീം സ്റ്റിക്, ബലൂണിലെ പ്ലാസ്റ്റിക് സ്റ്റിക്.

* മധുരപലഹാരങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റുകൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം.

* നോൺ വൂവൻ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക കാരിബാഗുകൾ, പ്ലാസ്റ്റിക്‌ ഗാർബേജ് ബാഗുകൾ (ബയോമെഡിക്കൽ മാലിന്യങ്ങൾക്കായി ഉള്ളവയൊഴികെ).

* ഏകോപയോഗ പ്ലാസ്റ്റിക് മേശവിരിപ്പുകൾ, പ്ലേറ്റുകൾ, ടംബ്ലറുകൾ, കപ്പുകൾ.

* തെർമോക്കോൾ/സ്റ്റെറോഫോം ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കൾ, പ്ലേറ്റുകൾ, ടംബ്ലറുകൾ.

* ഏകോപയോഗ പ്ലാസ്റ്റിക് നിർമിത സ്പൂൺ, ഫോർക്, സ്‌ട്രോ, സ്റ്റീറർ.

* പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, പ്ലേറ്റ്, ബൗളുകൾ, ഇല, ബാഗുകൾ.

* പ്ലാസ്റ്റിക് കൊടിതോരണങ്ങൾ, പി.വി.സി. ഫ്ളെക്സുകൾ, പ്ലാസ്റ്റിക് കോട്ടഡ് തുണി, പോളിസ്റ്റർ, നൈലോൺ, കൊറിയൻ തുണി ബാനറുകൾ.

* കുടിവെള്ള പൗച്ചുകൾ, ബ്രാൻഡ് ചെയ്യാത്ത ജ്യൂസ്‌ പാക്കറ്റുകൾ.

* 500 മില്ലിലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ.

* പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾ.