video
play-sharp-fill

Saturday, May 24, 2025
HomeBusiness50 എംപിയുടെ ഇരട്ട ക്യാമറകള്‍, 6260 എംഎഎച്ച് ബാറ്ററി? വണ്‍പ്ലസ് 13എസ് ഇന്ത്യയില്‍ ഉടനിറങ്ങും; രണ്ട്...

50 എംപിയുടെ ഇരട്ട ക്യാമറകള്‍, 6260 എംഎഎച്ച് ബാറ്ററി? വണ്‍പ്ലസ് 13എസ് ഇന്ത്യയില്‍ ഉടനിറങ്ങും; രണ്ട് കളര്‍ വേരിയന്‍റുകളിലാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ സാധ്യത; വണ്‍പ്ലസ് 13എസ് മൊബൈല്‍ ഫോണിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം

Spread the love

ദില്ലി: സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റ് സഹിതം വണ്‍പ്ലസ് 13എസ് (OnePlus 13s) സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ഉടന്‍ പുറത്തിറങ്ങും. വണ്‍പ്ലസ് 13എസിന്‍റെ ആദ്യ ടീസര്‍ കമ്പനി പുറത്തുവിട്ടു. രണ്ട് കളര്‍ വേരിയന്‍റുകളിലാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ സാധ്യത. വണ്‍പ്ലസ് 13എസ് ഫോണിന്‍റെ വില വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. വണ്‍പ്ലസ് 13എസ് മൊബൈല്‍ ഫോണിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം.

വണ്‍പ്ലസ് 13എസ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നതായി എക്‌സിലൂടെയാണ് വണ്‍പ്ലസ് അധികൃതര്‍ അറിയിച്ചത്. കറുപ്പ്, പിങ്ക് എന്നീ നിറങ്ങളിലുള്ള വണ്‍പ്ലസ് 13എസ് ആണ് വണ്‍പ്ലസ് പങ്കുവെച്ച ടീസറിലുള്ളത്. ഫ്ലാഗ്‌ഷിപ്പ് പ്രൊസസ്സറായ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പിലാണ് വണ്‍പ്ലസ് 13എസ് വരിക.

ചൈനയില്‍ അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 13ടിയുടെ അതേ ഡിസൈനിലായിരിക്കും വണ്‍പ്ലസ് 13എസ് വരിക. വണ്‍പ്ലസ് 13ടിയുടെ ഇന്ത്യന്‍ പതിപ്പാണ് വണ്‍പ്ലസ് 13എസ് എന്നാണ് സൂചന. ചൈനയില്‍ ഏകദേശം 39,000 രൂപയാണ് വണ്‍പ്ലസ് 13ടിയുടെ ആരംഭ വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന ബേസ് മോഡലിന്‍റെ വിലയാണിത്. വണ്‍പ്ലസ് 13എസിന് 1 ടിബി വരെ സ്റ്റോറേജുള്ള വേരിയന്‍റുകള്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍, വണ്‍പ്ലസ് 13ടി-യുടെ മറ്റ് സ്പെസിഫിക്കേഷനുകളും പരിശോധിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വണ്‍പ്ലസ് 13ടി-യുടെ ഇന്ത്യന്‍ പതിപ്പായി വരാനിരിക്കുന്ന വണ്‍പ്ലസ് 13എസിന്‍റെ മറ്റ് പ്രത്യേകതകള്‍ ഇവയാണ് എന്ന് അനുമാനിക്കാം… ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തില്‍ കളര്‍ഒഎസ് 15.0യിലാണ് വണ്‍പ്ലസ് 13ടിയുടെ പ്രവര്‍ത്തനം. 6.32 ഇഞ്ച് ഫുള്‍ എച്ച്‌ഡിപ്ലസ് ഡിസ്‌പ്ലെയാണ് വണ്‍പ്ലസ് 13ടിയ്ക്കുള്ളത്.

1600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഈ ഡിസ്‌പ്ലെയ്ക്കുണ്ട്. ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സ്കാനറുണ്ട്. ഇരട്ട റീയര്‍ ക്യാമറകളാണ് വണ്‍പ്ലസ് 13ടി-യ്ക്കുള്ളത്. 50 എംപിയുടെ രണ്ട് സെന്‍സറുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. വണ്‍പ്ലസ് 13ടി-യ്ക്ക് 6260 എംഎഎച്ച് ബാറ്ററിയും 80 വാട്സ് ഫാസ്റ്റ് ചാര്‍ജറുമുണ്ട്. ഈ പ്രധാന സ്പെസിഫിക്കേഷനുകള്‍ തന്നെയാണ് വണ്‍പ്ലസ് 13എസ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലിലും പ്രതീക്ഷിക്കുന്നത്. ആമസോണ്‍ വഴിയാവും വണ്‍പ്ലസ് 13എസിന്‍റെ വില്‍പന ഇന്ത്യയില്‍ നടക്കുക.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments