play-sharp-fill
സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

കോയമ്പത്തൂരുള്ള ലാബിലേക്ക് അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക്ക ബാധിച്ചവരുടെ എണ്ണം 19 ആയി.


അതേസമയം എൻ ഐ വി ആലപ്പുഴയിൽ അയച്ച അഞ്ച് സാമ്പിളുകൾ കൂടി നെഗറ്റീവായി. കഴിഞ്ഞ ദിവസം ഒരുവയസ് പ്രായമുള്ള കുഞ്ഞ് അടക്കം മൂന്നു പേരിൽക്കൂടി സിക്ക വൈറസ് കണ്ടെത്തിയിരുന്നു. 46 വയസുള്ള പുരുഷനും 29 വയസുള്ള ആരോഗ്യപ്രവർത്തകയുമാണ് മറ്റു രണ്ടുപേർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം കണ്ടെത്തിയ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ മറ്റു രോഗങ്ങൾക്ക് ചികിത്സയ്ക്കെത്തിയതാണ് കുഞ്ഞും 40കാരനും. ആരോഗ്യപ്രവർത്തക ഇതേ ആശുപത്രിയിലെ ജീവനക്കാരിയാണ്. കഴിഞ്ഞ ദിവസം ഈ ആശുപത്രിയിലെ 13 ജീവനക്കാർക്ക് രോഗം കണ്ടെത്തിയിരുന്നു.

സ്വകാര്യ ആശുപത്രിയിൽ നിന്നു കോയമ്പത്തൂർ ലാബിൽ അയച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എട്ടു സാമ്പിളുകളിലാണ് മൂന്ന് എണ്ണം പോസിറ്റീവായി. സംസ്ഥാനത്ത് ആദ്യമായി 24കാരിയായ ഗർഭിണിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.