തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് നീരീക്ഷണത്തില്‍ കഴിഞ്ഞ രോഗി ആത്മഹത്യക്ക് ശ്രമിച്ചു: നില അതീവ ​ഗുരുതരം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ വീണ്ടും ആത്മഹത്യാ ശ്രമം. കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

മരത്തില്‍നിന്ന് വീണ് പരിക്കേറ്റതിനേ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കൊവിഡ് സംശയത്തെത്തുടര്‍ന്ന് നീരീക്ഷണത്തിലാക്കുകയായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ പ്രവര്‍ത്തകരെത്തിയപ്പോഴാണ് ആത്മഹത്യാശ്രമം ശ്രദ്ധയില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന രോഗികൾ നേരത്തെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് സമാനമായ സംഭവം ഇവിടെ നടന്നിരുന്നു. ഇത് ഏറെ വിവാദം വിവാദമായിരുന്നു. മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു ആത്മഹത്യാ ശ്രമം. കൊവിഡ് സംശയിച്ച് പ്രവേശിപ്പിച്ച നെടുമങ്ങാട് സ്വദേശി മുരുകേശനും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആനാട് കുളക്കി സ്വദേശി ഉണ്ണിയുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരും പിന്നീട് മരിച്ചിരുന്നു.