കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; ചികില്‍സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു: തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. എറണാകുളം ആലുവ തടിക്കക്കാട് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പ്ലാസ്മാ തെറാപ്പി അടക്കമുള്ള ചികില്‍സകള്‍ നടത്തിയിരുന്നു. രോഗബാധയേറ്റതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ജൂലൈ 8നാണ് കുഞ്ഞുവീരാനെ കളമശ്ശേരി ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു. ഇതോടെ എറണാകുളം ജില്ലയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് ആകെ 40 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചതെന്നാണ് കണക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. നെടുമങ്ങാട് സ്വദേശി താഹയാണ് കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്തത്. ഇന്നലെയാണ് ബാർട്ടൻഹിൽ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടി ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. നേരത്തെയും തിരുവനന്തപുരം സമാനമായ സംഭവം നടന്നിരുന്നു.