സ്വന്തം ലേഖിക
കൊച്ചി : ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ . ഇടപ്പള്ളി നോർത്ത് മൺപുരക്കൽ വീട്ടിൽ മെൽക്കി സെദേക്ക് ആണ് എറണാകുളം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്.
വാടക വീട് കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വില്പന നടത്തുന്നത് . വേഷപ്രച്ഛന്നനായി, ആവശ്യക്കാർക്ക് തന്റെ കാറിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുകയാണ് യുവാവിന്റെ പതിവ് രീതിയെന്ന് പൊലീസ് പറയുന്നു. പണം മുൻകൂർ കൊടുത്താൽ മാത്രമേ മയക്കുമരുന്നുകൾ നൽകുകയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രിസ്മസ് സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് വാഹനപരിശോധന കർശനമാക്കിയതായി സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.