
കോട്ടയം: ഈ മാസം 29 ആം തീയതി ഡൽഹിയിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ വിളംബരജാഥ കൊട്ടാരമറ്റത്തു നിന്നും ആരംഭിച്ചു ളാലം പാലത്തിങ്കൽ പൊതുസമ്മേളനത്തോടുകൂടി സമാപിച്ചു.
60 വയസ്സ് കഴിഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും കുറഞ്ഞത് പതിനായിരം രൂപ പ്രതിമാസം പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സംഘടന ശക്തി പ്രകടനവും സമ്മേളനവും നടത്തിയത്. എല്ലാവർക്കും പെൻഷൻ നൽകുന്നതിനായി ഉദ്യോഗസ്ഥരുടെ അമിത ശമ്പളവും അന്യായ പെൻഷനും നിയന്ത്രിക്കണമെന്നും അനാവശ്യ കോർപ്പറേഷനുകളും തസ്തികളും ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സംസ്ഥാന കൺവീനർ അഡ്വ. ജോസുകുട്ടി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രശസ്ത ബ്ലോഗറും സോഷ്യൽ ഇൻഫ്ലുവൻസറുമായ സജി തോമസ് ഉദ്ഘാടനം ചെയ്തു. റോജർ സെബാസ്റ്റ്യൻ,എസ് എ റഹീം,മാത്യു കാവുങ്കൽ സദാനന്ദൻ എ ജി, അപ്പച്ചൻ തെള്ളിയിൽ, ലീലാ തോമസ്, അനിൽ ചൊവ്വര, സജാദ് സഹീർ, തോമസുകുട്ടി ആലപ്പുഴ, എബ്രഹാം എബ്രഹാം,ഷാജി ജോസ് വിജയൻ വള്ളോടൻ, അലക്സ് പീറ്റർ, ജോൺ അമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്നവർക്ക് യോഗത്തിൽ സ്വീകരണവും നൽകി. ജില്ലാ സെക്രട്ടറി തോമസ് മാത്യു സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് ബെന്നി മാത്യു കൃതജ്ഞതയും പറഞ്ഞു.




