‘വയനാടിനൊരു കൈത്താങ്ങായി’ മൂഴിപ്പാറ, സെന്റ് ജോണ്‍സ് ബസുകൾ ; ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ശമ്പളം വേണ്ടെന്ന് വച്ചത് ചങ്ങനാശേരി, കോട്ടയം, ഞാലിയാകുഴി, കുമരകം റൂട്ടുകളില്‍ സർവീസ് നടത്തുന്ന ഏഴ് ബസുകളിലെ 14 ജീവനക്കാർ ; ശമ്പളവും ഒരു ദിവസത്തെ കളക്ഷനും കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറും
സ്വന്തം ലേഖകൻ
കോട്ടയം: വയനാട് ദുരിത ബാധിതർക്ക് കൈത്താങ്ങായി മൂഴിപ്പാറ, സെന്റ് ജോണ്‍സ് എന്നീ സ്വകാര്യ ബസ് സർവീസുകള്‍. ചങ്ങനാശേരി, കോട്ടയം, ഞാലിയാകുഴി, കുമരകം എന്നീ റൂട്ടുകളില്‍ സർവീസ് നടത്തുന്ന മൂഴിപ്പാറ ട്രാവല്‍സിന്റെ ഏഴ് ബസുകളാണ് ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ഇന്നലത്തെ ഓട്ടം മാറ്റിവച്ചത്.
ദുരന്ത ഭൂമിയിലെ ഉള്ളുലയ്ക്കുന്ന കാഴ്ചകള്‍ കണ്ട ബസുടമയായ കൊച്ചുമോൻ ബസ് ജീവനക്കാരുടെ മുൻപില്‍ ആശയം അവതരിപ്പിക്കുകയായിരുന്നു. ജീവനക്കാരും ഉടമയ്‌ക്കൊപ്പം ചേർന്നു. ബസുകളിലെ 14 ജീവനക്കാരും തങ്ങളുടെ ഇന്നലത്തെ ശമ്പളം വേണ്ടെന്ന് വച്ച് ഉടമയുടെ നിർദേശം സ്വീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടിക്കറ്റ് ഒഴിവാക്കി പ്രത്യേക കളക്ഷൻ ബക്കറ്റുകളില്‍ യാത്ര ചെയ്യുന്നവർ നല്‍കുന്ന തുക സ്വീകരിച്ചു. എല്ലാ ജീവനക്കാരും ഉടമയും ചേർന്ന് ഏഴ് ബസുകളുടെയും മുൻപില്‍ വയനാടിനൊരു കൈത്താങ്ങ് എന്ന് നാമകരണം ചെയ്ത ബാനറുകള്‍ കെട്ടിയാണ് ഓട്ടത്തിനായി തയ്യാറെടുത്തത്. യാത്രയിലൂടെ ലഭിക്കുന്ന തുക ജില്ലാ കളക്ടർക്ക് കൈമാറും.