video
play-sharp-fill

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയം സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമെന്ന് പ്രതിപക്ഷം; ബില്ലിനെ സഭയിൽ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയം സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമെന്ന് പ്രതിപക്ഷം; ബില്ലിനെ സഭയിൽ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ

Spread the love

ന്യൂഡൽഹി: ബിജെപി അജണ്ടയായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ ശക്തമായി പ്രതിരോധിക്കാനൊരുങ്ങി പ്രതിപക്ഷം.

കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ബില്ലിനെ സഭയിൽ ശക്തമായി എതിർക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നത്.

ബിൽ പ്രാവർത്തികമാകില്ലെന്നും സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പുതിയ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. കേന്ദ്രസർക്കാർ നാടകം കളിക്കുകയാണെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബില്ലിനെതിരെ പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണെന്നുള്ള ന്യായീകരണമാണ് ബില്ലിനെ പറ്റി ബിജെപി മുന്നോട്ടുവയ്ക്കുന്നത്.