കൊല്ലം ചടയമംഗലത്ത് ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപ്പന; ഒരാൾ പിടിയിൽ; പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ കുരുമുളക്ക് സ്പ്രൈ ; ഒരാൾ ഓടി രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ
കൊല്ലം: ചടയമംഗലത്ത് ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് മായാഭവനിൽ അരുൺ ജിത്താണ് (29) പോലീസ് പിടിയിലായത്. കൂടെയുണ്ടായിരുന്ന അഫ്സൽ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.
365 ഗ്രാം കഞ്ചാവാണ് അരുണിൽ നിന്ന് പിടികൂടിയത്. കഞ്ചാവ് ചെറു പൊതികളിലാക്കുന്നതിനായുളള 42 ചെറു കവറുകളും രണ്ട് മൊബൈൽഫോണുകളും യാത്രചെയ്യാനുപയോഗിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഞ്ചാവ് ആവിശ്യകാരനെന്ന രീതിയിൽ മഫ്ത്തിയിൽ പോലീസ് പ്രതിയെ സമീപിക്കുകയായിരുന്നു. കഞ്ചാവ് വാങ്ങാനായി പോലീസ് സംഘം നിലമേൽ വാഴോട് എത്തി.
കഞ്ചാവുമായി ബൈക്കിലെത്തിയ പ്രതികൾ വന്നിരിക്കുന്നത് പോലീസാണന്ന് തിരിച്ചറിഞ്ഞതോടെ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചു. പോലീസിന് നേരെ കുരുമുളക്ക് സ്പ്രൈ ചെയ്യുകയും ചെയ്തു. ബലപ്രയോഗത്തിലൂടെ പോലീസ് അരുണിനെ കീഴ്പ്പെടുത്തുകയായിരുന്നു. എന്നാൽ കൂട്ടുപ്രതിയായ അഫ്സൽ പ്രദേശത്ത് നിന്ന് രക്ഷപെട്ടു.
എസ്ഐ മേനിഷാണ് മഫ്ത്തിയിൽ കഞ്ചാവ് ആവിശ്യകാരനെന്ന രീതിയിൽ എത്തി വാഴോട് തൈയ്ക്കാവിന് സമീപം വെച്ച് ഇവരെ വലയിലാക്കിയത്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് കഞ്ചാവ് വിൽപ്പന നടത്തിയതിന് പോലീസിന്റെ പിടിയിലായത്. അറസ്റ്റിലായ അരുണിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.