ഓണ അവധിക്ക് നെല്ലിയാമ്പതി പോണോ വാഗമൺ പോണോ ? എന്തിനും കെ എസ് ആർ ടി സി തയാർ: മഴയുടേയും കോട മഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാന്‍ ഓണക്കാലത്ത് യാത്രകള്‍ ഒരുക്കുകയാണ് കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം

Spread the love

കോട്ടയം: സ്‌കൂളും കോളജുമെല്ലാം ഓണാഘോഷം കഴിഞ്ഞു അവധിക്കായി അടച്ചു. ഈ ഓണാവധിക്കാലത്ത് കുടുംബത്തെയും കൂട്ടി ബജറ്റ് ഫ്രണ്ട്‌ലി യാത്രയ്ക്കു പോയാലോ.

മഴയുടേയും, കോട മഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാന്‍ ഓണക്കാലത്ത് യാത്രകള്‍ ഒരുക്കുകയാണ് കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം. സെപ്റ്റംബര്‍ മാസത്തില്‍ സ്റ്റേ ട്രിപ്പുകള്‍ ഉള്‍പ്പടെ യാത്രയില്‍ ഒരുക്കിയിട്ടുണ്ട്.
നെല്ലിയാമ്പതി, ഓക്‌സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മൂന്നാര്‍,മറയൂര്‍, വട്ടവട, കോവളം, രാമക്കല്‍മേട്, ഇല്ലിക്കകല്ല്

-ഇലവീഴാ പൂഞ്ചിറ, വാഗമണ്‍,നിലമ്പ്യൂര്‍, മലമ്പുഴ, പാലരുവി, പൊന്മുടി, ഗവി യാത്രകളാണ് കൂടുതലും ക്രമീകരിച്ചിട്ടുള്ളത്. സീ അഷ്ടമുടി, കൊല്ലം ജെകെ റോയല്‍സ്, ആലപ്പുഴ വേഗ എന്നീ ബോട്ട് യാത്രകളും, ആറന്മുളവള്ള സദ്യ ഉള്‍പ്പെടുന്ന പഞ്ച പാണ്ഡവ യാത്രയും, പമ്പ ക്ഷേത്രം ഉള്‍പ്പെടുന്ന പുണ്യം പമ്പ,അയ്യപ്പ ചരിത്രത്തിലൂടെ അയ്യപ്പദര്‍ശന പാക്കേജും, ആഴിമല-ചെങ്കല്‍, മൂകാംബിക, വേളാങ്കണ്ണി പാക്കേജും ക്രമീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിപ്പോകളില്‍ നിന്നും യാത്രകള്‍ ചാറ്റല്‍ മഴയത്തെ കാലാവസ്ഥ സൗന്ദര്യം അടുത്തറിയാന്‍ അവസരം ഒരുക്കുകയാണു യാത്രയിലൂടെ ബജ്റ്റ് ടൂറിസം ലക്ഷ്യമിടുന്നത്. ആറന്മുളവള്ള സദ്യ ട്രിപ്പുകള്‍ ഇട ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്.

ഒക്ടോബര്‍ മാസത്തില്‍ പൂജാ ഹോളിഡേക്ക് പ്രത്യേക ട്രിപ്പുകളും ബജറ്റ് ടൂറിസം ഒരുക്കുന്നുണ്ട്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തെ ട്രിപ്പ്കളില്‍ ഗ്രൂപ്പ് ബുക്ക് സൗകര്യം മേല്‍ പറഞ്ഞ സ്ഥലങ്ങളിലേക്ക് നടത്തുന്നതാണ്. ഇതിനായി പ്രത്യേകം യാത്രാ സൗകര്യം ഒരുക്കാനും കെഎസ്‌ആര്‍ടിസി തയ്യാറായി കഴിഞ്ഞു.

ബുക്കിങ് നമ്പര്‍
എരുമേലി 9562269963, 9447287735
പൊന്‍കുന്നം 9497888032, 9400624953
ഈരാറ്റുപേട്ട 9526726383, 9847786868
പാലാ 7306109488, 9745438528
വൈക്കം 9995987321, 9072324543
കോട്ടയം 8089158178, 94471 39358
ചങ്ങനാശേരി 8086163011, 9446580951
പ്രശാന്ത് വേലിക്കകം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ 9447223212