ഊഞ്ഞാൽ കാണാത്ത കുട്ടികൾ പള്ളിമുറ്റത്ത് ഊഞ്ഞാലാടി:മണിമല ഹോളിമാഗി പള്ളിയിലാണ് കുട്ടികള്‍ക്കായി ഊഞ്ഞാല്‍ കെട്ടി നല്‍കിയത്.

Spread the love

മണിമല: ജീവിതത്തില്‍ ഇന്നേവരെ ഓണഊഞ്ഞാല്‍ കണ്ടിട്ടില്ലെന്നു കുട്ടികള്‍ പറഞ്ഞപ്പോള്‍ വൈദികർ അമ്പരന്നുപോയി. എങ്കില്‍ പള്ളി മുറ്റത്തുതന്നെ കുട്ടികള്‍ക്ക് ഈ ഓണക്കാലത്ത് ഊഞ്ഞാല്‍ കെട്ടിക്കൊടുക്കാൻ അവർ തീരുമാനിച്ചു.
മണിമല ഹോളിമാഗി പള്ളിയിലാണ് കുട്ടികള്‍ക്കായി ഊഞ്ഞാല്‍ കെട്ടി നല്‍കിയത്.

ഊഞ്ഞാല്‍ കണ്ടിട്ടേയില്ലെന്നു ചില കുട്ടികള്‍ പറഞ്ഞതു മനസില്‍ സ്പർശിച്ചതുകൊണ്ടാണ് വികാരി ഫാ. എബ്രാഹം തയ്യില്‍ നെടുംപറമ്പിലും അസിസ്റ്റന്‍റ് വികാരി ഫാ. വർഗീസ് ചിറയിലും ഊഞ്ഞാല്‍ കെട്ടാൻ തീരുമാനിച്ചത്. തുടർന്നു

ദേവാലയ ശുശ്രൂഷി ജോസുകുട്ടി ആലപ്പാട്ടിന്‍റെ നേതൃത്വത്തില്‍ പള്ളിമുറ്റത്ത് ഊഞ്ഞാല്‍ കെട്ടുകയായിരുന്നു. തിരുബാലസഖ്യം കുട്ടികളും സണ്‍ഡേ സ്കൂള്‍ കുട്ടികളും അധ്യാപകരും ഊ
ഞ്ഞാലാട്ടം ആസ്വദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാപിതാക്കള്‍ കൊച്ചുകുട്ടികളെ കൊണ്ടുവന്ന് ഊഞ്ഞാലിലിരുത്തി.
ഓണാഘോഷത്തിന്‍റെ ഭാഗമായി സണ്‍ഡേ സ്കൂള്‍ അധ്യാപകർ തയാറാക്കിയ സദ്യയും

വേറിട്ടതായിരുന്നു. ഓരോ വിഭവങ്ങളും ഓരോ അധ്യാപകരാണ് തയാറാക്കി കൊണ്ടുവന്നത്. യുവജനങ്ങള്‍ പള്ളിമുറ്റത്ത് എത്തിച്ചേർന്ന എല്ലാവർക്കും വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനവും വിതരണം ചെയ്തു.

വൈദികരെ കൂടാതെ ഹെഡ്മിസ്ട്രസ് ഡെയ്സമ്മ ചാക്കോ, അധ്യാപകരായ ബെന്നി തോമസ്, അനീഷ് കെ. തോമസ്, ബിനോയി വർഗീസ് തുടങ്ങിയവർ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.