play-sharp-fill
ഓണത്തിന് കോട്ടയത്തുനിന്ന് കലക്കൻ യാത്രകൾ ഒരുക്കി കെ എസ് ആർ ടി സി: 50 പേർ അടങ്ങുന്ന ഗ്രൂപ്പുകളായി ബുക്ക് ചെയ്യാം

ഓണത്തിന് കോട്ടയത്തുനിന്ന് കലക്കൻ യാത്രകൾ ഒരുക്കി കെ എസ് ആർ ടി സി: 50 പേർ അടങ്ങുന്ന ഗ്രൂപ്പുകളായി ബുക്ക് ചെയ്യാം

കോട്ടയം :കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന ഓണം അവധിക്കാല ട്രിപ്പുകൾക്കു ബുക്കിങ് തുടങ്ങി.

ഓണക്കാലത്തു കുടുംബ ത്തോടൊപ്പം ഉല്ലാസയാത്ര നട ത്താൻ ബജറ്റ് ടൂറിസം സെല്ലാണ് അവസരം ഒരുക്കുന്നത്.


ജില്ലയിലെ ഏഴ് ഡിപ്പോകളിൽ നിന്നു സെപ്റ്റംബറിൽ ഒട്ടേറെ
സ്‌ഥലങ്ങളിലേക്കു ട്രിപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഷ്ടമുടി, ചതുരംഗപ്പാറ, മാ മലക്കണ്ടം-മൂന്നാർ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കു യാത്ര പോകാം.

പഞ്ചപാണ്ഡവ ക്ഷേത്ര ദർശ നം ,ആറന്മുള വള്ളസദ്യ എന്നിവ യ്ക്കും യാത്രയിൽ അവസരമുണ്ട്.
രാമക്കൽമേട്, മറയൂർ-കാന്ത ല്ലൂർ ട്രിപ്പുകളുമുണ്ട്.

പൂർവവിദ്യാർഥി സംഘം, കു ടുംബശ്രീകൾ, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവർക്ക് 50 പേർ അടങ്ങുന്ന ഗ്രൂപ്പുകളായി ബുക്ക് ചെയ്യാം.

ജില്ലാ കോഓർഡിനേറ്റർ: 9447223212, എരുമേലി-
9447287735, പൊൻകുന്നം- 9497888032, ഈരാറ്റുപേട്ട- 9947084284, പാലാ-9447433090, വൈക്കം-9995987321, കോട്ടയം 9400600530, ചങ്ങനാശേരി- 7510112360.