
ചങ്ങനാശേരി: ഓണത്തിന് പൂക്കളം ഒരുക്കാനായി ചങ്ങനാശേരി നഗരസഭാ പരിധിയില്‍ ബന്ദിപ്പൂവ് കൃഷിക്ക് തുടക്കമായി. നഗരസഭ മുപ്പതാം വാര്‍ഡില്‍
അറുപതില്‍ ഗ്രൗണ്ടിലാണ് കൃഷി.
ഇതേസ്ഥലത്ത് കഴിഞ്ഞവര്‍ഷവും പൂക്കൃഷി നടപ്പാക്കിയിരുന്നു.
വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി രാജശേഖരന്‍ തൈനടീല്‍ നിര്‍വഹിച്ചു. മുന്‍ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി, കൗണ്‍സിലര്‍മാരായ സന്തോഷ് ആന്‍റണി, റെജി കേളമ്മാട്ട്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുജാത രാജു, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ലീന, കൃഷി ഓഫീസര്‍ പി. ബിജു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജഗല്‍ജിത്, കൃഷി അസിസ്റ്റന്‍റ് കവിത എന്നിവര്‍ പ്രസംഗിച്ചു.