
കോട്ടയം : ഓണത്തിനായി കരുതിയ പച്ചക്കറികളില്‍ ഭൂരിഭാഗവും കാലവർഷം കവർന്നതോടെ ഇക്കുറിയും മറുനാടൻ പച്ചക്കറികളെ ആശ്രയിക്കേണ്ടി വരും.
വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ നശിച്ചത് ഓണ വിപണി ലക്ഷ്യമാക്കി നട്ടുവളർത്തിയ ഏത്തവാഴയും പച്ചക്കറികളുമാണ്. ഈ സാഹചര്യത്തില്‍ കൃഷിവകുപ്പിന്റെ ചന്തകളില്‍പോലും മറ്റ് ജില്ലകളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമടക്കമുള്ള പച്ചക്കറി എത്തിക്കാനാണ് നീക്കം.
ഓണത്തിന് ഒരു മുറം പച്ചക്കറി ഉള്‍പ്പെടെയുള്ള ക്യാമ്പയിനുകളുടെ ഭാഗമായി കൃഷി ആരംഭിച്ചിരുന്നു. കൃഷിക്കാരുടെ എണ്ണം കൂടിയപ്പോഴും കാലവർഷം ഇക്കുറി വില്ലനായി. ഓണം പ്രതീക്ഷിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ പച്ചക്കറികളും വാഴയും കൃഷി ചെയ്തതവർക്ക് പണികിട്ടി. പടിഞ്ഞാറൻ മേഖയില്‍ ആഴ്ചകളോളം വാഴത്തോട്ടങ്ങളില്‍ വെള്ളം കെട്ടിക്കിടന്നതും വീശിയടിച്ച കാറ്റും വ്യാപകനാശം വിതച്ചു. കൂടുതല്‍ കൃഷിയിറക്കിയ കുറവിലങ്ങാട്, കടുത്തുരുത്തി മേഖലകളില്‍ ഭൂരിഭാഗം പച്ചക്കറികളും നശിച്ചു.
പൊലിഞ്ഞത് കർഷക സ്വപ്നങ്ങള്‍
തുടർച്ചായി മഴ പെയ്യുന്നതാണ് കർഷകർക്ക് തിരിച്ചടി. എല്ലാം ഉത്പാദിപ്പിച്ചില്ലെങ്കിലും വെണ്ട പോലെ ചുരുങ്ങിയ കാലം കൊണ്ട് കൃഷി ചെയ്തെടുക്കാവുന്ന പച്ചക്കറികളുടെ കൃഷി ആരംഭിച്ചവരുമുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ മാർക്കറ്റ് കീഴടക്കി. ഓണം പ്രമാണിച്ച് കൃഷി വകുപ്പ് നേരിട്ടുംഹോർട്ടികോർപ്പും സഹകരണ വകുപ്പും ഫ്രൂട്ട്സ് ആൻഡ് പ്രമോഷൻ കൗണ്‍സിലുമടക്കം ചന്തകള്‍ നടത്തും. പരമാവധി നാടൻ കർഷകരില്‍ നിന്ന് ശേഖരിച്ച ശേഷം ബാക്കി പുറത്ത് നിന്ന് എത്തിക്കാനാണ് കൃഷി വകുപ്പ് തീരുമാനം. വിപണി വിലയേക്കാള്‍ 10 ശതമാനം അധികം വില നല്‍കി കർഷകരില്‍ നിന്ന് പച്ചക്കറി സംഭരിച്ച് 30 ശതമാനം വിലക്കുറവില്‍ ഓണച്ചന്ത വഴി വില്‍ക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എത്ര ടണ്‍ പച്ചക്കറിവേണമെന്നുള്ള കണക്കെടുപ്പ് നടക്കുന്നേയുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ വർഷങ്ങളിലെ ഓണച്ചന്തകള്‍
കൃഷി വകുപ്പ് : 34
ഹോർട്ടികോർപ്പ് : 45
വി.എഫ്.പി.സി : 17
വിപണിയില്‍ തീവിലദിവസവും അഞ്ച് മുതല്‍ പത്ത് രൂപവരെ പച്ചക്കറികള്‍ക്ക് വില കൂടുന്നുണ്ട്. മിക്കതിനും വില കിലോയ്ക്ക് അമ്പതിന് മുകളിലെത്തി. ഓണമടുക്കുമ്പോള്‍ ഇരട്ടിയിലധികം വർദ്ധിക്കാനാണ് സാദ്ധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കോട്ടയം ജില്ലയില്‍ നശിച്ചത് 9 കോടിയുടെ കൃഷി
”സർക്കാർ ഇടപെടല്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഓണം അടുക്കുമ്പോള്‍ വിപണിയില്‍ ഇടപെടല്‍ ശക്തമാക്കിയില്ലെങ്കിൽ തോന്നുംപടി വില വർദ്ധിപ്പിക്കുന്ന സാഹചര്യമുണ്ടാകും.



