video
play-sharp-fill

കോട്ടയത്ത് ഖാദി ബോർഡിന്റെ ഓണം മേള ഇന്നു മുതൽ: സമാപനം സെപ്റ്റംബർ 14 – ന്

കോട്ടയത്ത് ഖാദി ബോർഡിന്റെ ഓണം മേള ഇന്നു മുതൽ: സമാപനം സെപ്റ്റംബർ 14 – ന്

Spread the love

 

കോട്ടയം :കേരള ഖാദി ഗ്രാമ
വ്യവസായ ബോർഡിന്റെ ഓണം മേള ഇന്നു മുതൽ സെപ്റ്റംബർ 14 വരെ കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ജില്ലാ തല ഉദ്ഘാടനം 12നു 3.30ന് ബേക്കർ ജംക്‌ഷനിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ സിഎസ്ഐ കോംപ്ലക്സിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ അധ്യക്ഷത വഹിക്കും.

രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ, നാടൻ പഞ്ഞി മെത്തകൾ, സിൽക്ക്, കോട്ടൺ
സാരികൾ, ബെഡ്ഷീറ്റുകൾ, കൂടാതെ ഗ്രാമ വ്യവസായ ഉൽപന്നങ്ങളായ തേൻ, ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, സ്റ്റാർച്ച്, തുടങ്ങിയവയും മേളകളിൽ ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉൽപന്നങ്ങൾക്കു 30% വരെ സർക്കാർ റിബേറ്റ് / ഡി സ്കൗണ്ട് എന്നിവയ്ക്കു പുറമേ ഓരോ 1000 രൂപയുടെ പർച്ചേസിനും ആകർഷകമായ സമ്മാനങ്ങ ളും സമ്മാനക്കൂപ്പണുകളും ലഭ്യമാണ്.

സർക്കാർ അർധസർക്കാർ, പൊതുമേഖല, സഹകരണ സ്‌ഥാപനങ്ങളിലെ ജീവന ക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്.