തിരുവോണമിങ്ങെത ഇന്ന് ഉത്രാടപ്പാച്ചിൽ;നാളെ സമൃദ്ധിയുടെ തിരുവോണത്തിലേക്കു നാടുണരും

Spread the love

ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി.തിരുവോണത്തിന് മുമ്പുള്ള ഉത്രാടപ്പുലരി പിറന്നു. ഉത്രാടത്തിന് ഓടി കിതച്ച് നാളെ ഉഷാറോടെ ഓണം ആഘോഷിക്കും.പൂരാടമായ ഇന്നലെ മുതൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഓണം ഒരുക്കാനുള്ള തിരക്കായിരുന്നു. നാളെ തിരുവോണമായതിനാൽ സാധനങ്ങൾ കിട്ടാതിരിക്കുമോ എന്ന ആശങ്കയിൽ പലരും നേരത്തെ തന്നെ ഇറങ്ങി.

ഉത്രാടത്തിന് വീടും പരിസരങ്ങളും ഒരുക്കാനുള്ള തിരക്കിലാണ് എല്ലാവരും.ഓണക്കോടിയും ഓണവിഭവങ്ങളും വാങ്ങാൻ കുടുംബമായി എത്തിയവരുടെ തിരക്കാണ് നാടെങ്ങും. കടയിലേതിനേക്കാൾ വില കുറവുള്ളതിനാൽ കൂടുതൽപേരും പച്ചക്കറികൾ വാങ്ങാൻ വഴിയോര കടകളെയാണ് ആശ്രയിച്ചത്.കടകളിൽ ഓഫറിന്റെ ഓണക്കാലമാണ്.

ഒന്നെടുത്താൽ രണ്ടെണ്ണം സൗജന്യം, 30-50 ശതമാനം വരെ വിലക്കുറവ് തുടങ്ങി ആളെക്കയറ്റാൻ നിരവധി ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.കുട്ടനാടൻ മേഖലകളിൽ ഉൾപ്പടെയുള്ളവർ വസ്ത്രങ്ങളും സാധനങ്ങളും വാങ്ങാനെത്തുന്നത് മുല്ലയ്‌ക്കലിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല ജനപ്രിയ കടകളിലും ആഴ്ചകൾക്ക് മുമ്പ് തന്നെ വലിയ തിരക്കായിരുന്നു. ഇവിടെ എത്തിയാൽ ഓണം ആഘോഷിക്കാനുള്ള ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ളത് വാങ്ങിപ്പോകാമെന്നതാണ് കാരണം.

കോളേജ്, സ്കൂൾ, ഓഫീസുകളിലെ ഓണാഘോഷങ്ങളെല്ലാം ഇന്നലെ കൊണ്ട് അവസാനിച്ചതോടെ പൂവിപണിയിലെ തിരക്ക് കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ പച്ചക്കറികടകളിലും തുണിക്കടകളിലുമാണ് തിരക്ക്. ഓർഡറുകൾ സ്വീകരിച്ച് ഓണസദ്യ ഒരുക്കാൻ ഹോട്ടലുകളും തയ്യാറെടുത്തുകഴിഞ്ഞു.