play-sharp-fill
ഇക്കുറി 25 കോടിയുടെ അധിപൻ ആരാകും: ഓണം ബംപർ നറുക്കെടുപ്പിൽ പിറക്കുന്നത് 22 കോടിപതികൾ: അച്ചടിച്ച 23 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി

ഇക്കുറി 25 കോടിയുടെ അധിപൻ ആരാകും: ഓണം ബംപർ നറുക്കെടുപ്പിൽ പിറക്കുന്നത് 22 കോടിപതികൾ: അച്ചടിച്ച 23 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി

സ്വന്തം ലേഖകൻ
തിരുവനന്തപുരം : 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഓണം ബംപർ ലോട്ടറിയുടെ 23 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. 4 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ജില്ലയാണു വിൽപനയിൽ ഒന്നാമത്. 3 ലക്ഷം ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരം രണ്ടാമതും രണ്ടര ലക്ഷം ടിക്കറ്റുകൾ വിറ്റ തൃശൂർ മൂന്നാമതും. 20 പേർക്ക് ഒരു കോടി രൂപ വീതമാണു രണ്ടാം സമ്മാനമായി നൽകുക. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽ
ക്കുന്ന ഏജന്റിന് നൽകുന്ന കമ്മിഷൻ കൂടി ചേർക്കുമ്പോൾ ഒറ്റ നറുക്കെടുപ്പിൽ പിറക്കുന്നത് 22 കോടിപതികളാണ്.

20 പേർക്ക് 50 ലക്ഷം രൂപ വീ തം മൂന്നാം സമ്മാനമായി ലഭി ക്കും. 10 പേർക്ക് 5 ലക്ഷം രൂപ വീതം നാലാം സമ്മാനവും നൽ കും. 500 രൂപയാണു ടിക്കറ്റ് വില. കഴിഞ്ഞ ഓണക്കാലത്ത് 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു.


ഇക്കുറി അച്ചടിച്ച 10 ലക്ഷം ടി ക്കറ്റുകളിൽ 6 ലക്ഷത്തിലധികം ടിക്കറ്റുകൾ ആദ്യ ദിവസം വിറ്റു
പോയി. പരമാവധി അച്ചടിക്കാൻ കഴിയുന്നത് 90 ലക്ഷം ടിക്കറ്റുകളാണ്. അത്രയും ടിക്കറ്റുകൾ അച്ചടിച്ചു വിൽക്കാനാണ് ലോട്ട റി വകുപ്പിന്റെ തീരുമാനം. ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ സമ്മാന ഇനത്തിൽ മാത്രം ലോട്ടറി വകുപ്പ് 2,400 കോടി രൂപ വിതരണം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ സാമ്പത്തിക വർഷം വിത രണം ചെയ്തത് 7,095 കോടി രൂ പയാണ്. ഈ വർഷവും സമ്മാനത്തുകയിൽ ഭാഗ്യക്കുറി റെക്കോർഡ് ഭേദിക്കുമെന്നാണു വകുപ്പിൻ്റെ പ്രതീക്ഷ.