ലൈഫ് സ്‌റ്റൈലിന്റെ ഓണം സ്‌പെഷ്യല്‍ വസ്ത്രശേഖരണം നിക്കി ഗല്‍റാണി അവതരിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഓണം ഉത്സവ സീസണിനോടനുബന്ധിച്ച് പുതുപുത്തന്‍ വസ്ത്ര ശേഖരണവുമായി ലൈഫ്‌സ്‌റ്റൈല്‍. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ നടന്ന ഫാഷന്‍ഷോയില്‍ ദക്ഷിണേന്ത്യന്‍ സിനിമാ താരം നിക്കി ഗല്‍റാണി ഓണം ഫെസ്റ്റിവല്‍ വസ്ത്രശേഖരണം അവതിരിപ്പിച്ചു. ഉത്സവ സീസണിനോടനുബന്ധിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്ത വിവിധ വര്‍ണങ്ങളിലുള്ള സാരികള്‍, ലെയേര്‍ഡ് കുര്‍ത്താസ്, പുത്തന്‍ ട്രെന്‍ഡ് വസ്ത്രങ്ങള്‍, അലങ്കരിച്ച സ്‌കേര്‍ട്ട്് എന്നിവയും ഫാഷന്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചു. പുതിയ മോഡലുകളുടെ കമനീയ ശേഖരമാണ് ലൈഫ്‌സ്റ്റൈല്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 599 രൂപ മുതലുള്ള വസ്ത്രങ്ങള്‍ ലൈഫ്‌സ്‌റ്റൈലില്‍ ലഭിക്കും. വസ്ത്രങ്ങള്‍ക്ക് പുറമെ പാദരക്ഷകളുടെയും പുതിയ മോഡലുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി ഉത്സവ സീസണില്‍ വന്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 7999 രൂപയുടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ 1795 രൂപ വിലമതിക്കുന്ന പ്രെസ്്റ്റീജ് മള്‍ട്ടി കുക്കര്‍ സൗജന്യം. 5999 രൂപയ്ക്ക് ഷോപ്പിംഗ് നടത്തുമ്പോള്‍ 1795 രൂപയുടെ കുക്കര്‍ 899 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് വാങ്ങാനാകും. ഓഫ്‌ലൈന്‍ ഷോപ്പിംഗിന് പുറമേ ഇപ്പോള്‍ വീട്ടിലിരുന്നും ഓണ്‍ലൈന്‍ വഴിയും ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് നടത്താം.ഓണക്കാലത്ത് മലയാളികളുടെ ട്രെന്‍ഡിന് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് ലൈഫ്‌സ്റ്റൈല്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ചലച്ചിത്രതാരം നിക്കി ഗല്‍റാണി അഭിപ്രായപ്പെട്ടു. സംസ്‌കാര സമ്പന്നമായ തിരുവനന്തപുരത്തിന് ഇത്തരത്തിലൊരു ഓണം സ്‌പെഷ്യല്‍ വസ്ത്രശേഖരം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തങ്ങളുടെ കേരളത്തിലുടനീളമുള്ള ഷോറൂമുകളില്‍ നിന്ന് എക്ലൂസീസ് വസ്ത്ര ശേഖരണം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ടെന്നും ലൈഫ്‌സ്റ്റൈല്‍ മാനേജിംഗ് ഡയറക്ടര്‍ എം വസന്ത് കുമാര്‍ അറിയിച്ചു.