ഓണം അവധിക്കായി സ്‌കൂളുകള്‍ നാളെ അടയ്ക്കും; സെപ്തംബർ എട്ടിന് സ്കൂൾ തുറക്കും; ഓണാവധിയിൽ യാതൊരു മാറ്റവുമില്ലെന്ന് വി ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: ഓണാവധിക്കായി സ്‌കൂളുകള്‍ നാളെ അടയ്ക്കും. സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുക.

video
play-sharp-fill

ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളികളില്‍ ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും.

അഞ്ച് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓരോ വിഷയത്തിലും 30 ശതമാനത്തിൽ താഴെ മാർക്ക് ലഭിച്ചാൽ, അടുത്ത മാസം രണ്ടാഴ്ചത്തെ സ്പെഷൽ ക്ലാസുകൾ സംഘടിപ്പിക്കും. കൂടാതെ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരിവ്യാപനം തടയാനുമായി അധ്യാപകർക്ക് മൂന്നു ഘട്ടങ്ങളിലായി കൗൺസിലിംഗ് പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group