ഓണസദ്യയിലെ അവിയൽ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം

Spread the love

ഒട്ടും കുഴഞ്ഞു പോകാത്ത രീതിയിൽ സദ്യ സ്പെഷ്യൽ അവിയൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

video
play-sharp-fill

ചേരുവകൾ

മുരിങ്ങക്ക- 2 എണ്ണം
കുമ്പളങ്ങ -100 ഗ്രാം
ചേന – 100 ഗ്രാം
കൊത്തമര -100 ഗ്രാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാവയ്ക്ക – 1/4 കഷണം
കാരറ്റ് – 2 എണ്ണം
വഴുതനങ്ങ – 1
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
വെള്ളം – 1/2 കപ്പ്
ചെറിയ ജീരകം – 1 ടീസ്പൂൺ

പച്ചമുളക് – 4 എണ്ണം
കറിവേപ്പില -ആവശ്യത്തിന്
വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ മിക്സിയുടെ ജാറിൽ ഇട്ടു നന്നായി ഒതുക്കി എടുക്കുക. അധികം അരഞ്ഞു പോകാതെ ശ്രദ്ധിക്കണം. ഇത് മാറ്റി വയ്ക്കുക.

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ എല്ലാ പച്ചക്കറികളും ഒരുമിച്ച് ചേർക്കുക. അര കപ്പ് വെള്ളം, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് കഷണങ്ങൾ പാകത്തിന് വേവിച്ചെടുക്കുക.
ഇതിലേക്ക് നേരത്തെ തയാറാക്കി വെച്ച നാളികേരം അരപ്പു ചേർത്ത് ചേർത്ത് യോജിപ്പിക്കുക. അരക്കപ്പ് തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക.

കറി ഒന്ന് ചൂടായാൽ മതി. തൈര് ചേർത്തത് കൊണ്ട് തിളച്ചു പോകാതെ ശ്രദ്ധിക്കണം.തീ ഓഫ് ചെയ്ത ശേഷം ഇതിലേക്ക് വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർത്ത് യോജിപ്പിച്ചശേഷം കുറച്ചുസമയം മൂടിവയ്ക്കുക. വെളിച്ചെണ്ണയുടേയും കറിവേപ്പിലയുടെയും നല്ല ഒരു മണം അവിയലിലേക്ക് ഇറങ്ങാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീട് നന്നായി ഇളക്കി യോജിപ്പിച്ചശേഷം ഉപയോഗിക്കാവുന്നതാണ്