യാത്രക്കാർക്ക് സന്തോഷവാർത്ത…! ഓണക്കാലത്തെ തിരക്ക് പരിഗണിച്ച്‌ നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ച്‌ റെയില്‍വേ

Spread the love

ചെന്നൈ: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച്‌ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ.

നാല് സ്പെഷ്യല്‍ സര്‍വീസുകളാണ് ഓണത്തിരക്ക് കണക്കിലെടുത്ത് റെയില്‍വേ പുതുതായി പ്രഖ്യാപിച്ചത്.

ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത്(06127), തിരുവനന്തപുരം നോര്‍ത്ത്- ഉധ്ന ജങ്ഷന്‍(06137), മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത്(06010), വില്ലുപുരം ജങ്ഷന്‍-ഉധ്ന ജങ്ഷന്‍(06159) എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച വണ്‍വേ സ്പെഷ്യല്‍ എക്സ്പ്രസുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുതായി പ്രഖ്യാപിച്ച നാല് സ്പെഷ്യല്‍ ട്രെയിനുകളിലും മുന്‍കൂട്ടിയുള്ള റിസര്‍വേഷന്‍ ആരംഭിച്ചു.