play-sharp-fill
ഓണക്കാലം ആഘോഷമാക്കി സ്വര്‍ണവിപണി;പതിവ് തെറ്റിക്കാതെ ഇക്കുറിയും മലയാളികള്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വര്‍ണം

ഓണക്കാലം ആഘോഷമാക്കി സ്വര്‍ണവിപണി;പതിവ് തെറ്റിക്കാതെ ഇക്കുറിയും മലയാളികള്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വര്‍ണം

സ്വന്തം ലേഖകൻ

ഓണക്കാലം ആഘോഷമാക്കി സ്വര്‍ണവിപണി. പതിവ് തെറ്റിക്കാതെ ഇത്തവണയും കോടികളുടെ സ്വര്‍ണമാണ് മലയാളികള്‍ വാങ്ങിക്കൂട്ടിയത്.കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താല്‍ കേരളീയര്‍ 5,000 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് വാങ്ങിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഓണക്കാലവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത്തവണ 25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.


കഴിഞ്ഞ ഓണത്തിന് 4,200 കോടി രൂപയുടെ വിറ്റുവരവ് നേടാൻ സ്വര്‍ണവിപണിക്ക് സാധിച്ചിട്ടുണ്ട്.കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള വിലക്കുറവ്, വിവാഹ സീസണ്‍, ഓണം ഓഫറുകള്‍ എന്നിവയാണ് മിക്ക ആളുകളെയും സ്വര്‍ണം വാങ്ങുന്നതിലേക്ക് നയിച്ച പ്രധാന ഘടകങ്ങള്‍. സാധാരണയായി ഒരു ദിവസം 300 കോടി രൂപയുടെ കച്ചവടം നടക്കാറുണ്ട്. എന്നാല്‍, ഓണത്തോടനുബന്ധിച്ച ദിവസങ്ങളിലെ പ്രതിദിന വില്‍പ്പന 500 കോടി രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2 ഗ്രാം മുതല്‍ 4 ഗ്രാം വരെയുള്ള ചെറിയ പര്‍ച്ചേസുകളാണ് ഇത്തവണ കൂടുതലായും നടന്നത്. അതേസമയം, എക്സ്ചേഞ്ച് ചെയ്ത് സ്വര്‍ണം വാങ്ങുന്ന പ്രവണത ഇക്കുറി താരതമ്യേന കുറഞ്ഞിട്ടുണ്ട്.ഓഗസ്റ്റ് മാസം മുതല്‍ നിരവധി തവണ സ്വര്‍ണവില ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായിരുന്നെങ്കിലും, മുൻ മാസങ്ങളെ അപേക്ഷിച്ച്‌ ഓഗസ്റ്റ് മാസത്തില്‍ വില താരതമ്യേന കുറവായിരുന്നു.

വില കുറഞ്ഞതോടെ നിരവധി ആളുകളാണ് സ്വര്‍ണം വാങ്ങാൻ എത്തിയത്. കൂടാതെ, ജ്വല്ലറികള്‍ ഓണത്തോടനുബന്ധിച്ച്‌ പ്രത്യേക ഓഫറുകളും ഒരുക്കിയിരുന്നു. വിവിധ ജ്വല്ലറികള്‍ നടത്തിയ ക്യാമ്ബയിനിലൂടെ ഡിന്നര്‍ സെറ്റ് മുതല്‍ കാറുകള്‍ വരെയാണ് സമ്മാനമായി വാഗ്ദാനം ചെയ്തിരുന്നത്.