
ഇടുക്കി: ഓണം സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കട്ടപ്പന- നരിയംപാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 1.530 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ .കോട്ടയം വൈക്കം സ്വദേശി വിജയൻ മകൻ അനിരുദ്ധൻ(30) എക്സൈസിന്റെ പിടിയിലായത്.
കട്ടപ്പന ഭാഗങ്ങളിൽ കഞ്ചാവ് മൊത്ത വില്പന നടത്തി വരുന്നയാളാണ് പ്രതി. പ്രതി സഞ്ചരിച്ച KL 67 7311 റോയൽ എൻഫീൽഡ് ബൈക്കും കസ്റ്റഡിയിലെടുത്തു.ഇയാൾക്കെതിരെ കമ്പംമെട്ട് പോലിസ് സ്റ്റേഷനിലും, കട്ടപ്പന പോലിസ് സ്റ്റേഷനിലും കഞ്ചാവ് വില്പന നടത്തിയതിന് കേസ് ഉണ്ട്.
മാസങ്ങളായി ഇയാൾ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാൾക്ക് കഞ്ചാവ് ലഭിച്ച ഉറവിടത്തെക്കുറിച്ച് അന്വഷിക്കുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണം സ്പെഷ്യൽ ഡ്രൈവിൽ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടുന്ന മൂന്നാമത്തെ മേജർ ക്വാണ്ടിറ്റി എൻ.ഡി.പി.എസ് ആണിത്.
എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ രാജേഷ്കുമാർ കെ.വി യുടെ നേതൃത്വത്തിലുള്ള അസി. എക്സൈസ് ഇൻസ്‌പെക്ടർ ഷാജി ജെയിംസ്, ബിനോയ് കെ.ജെ, പ്രിവന്റീവ് ഓഫീസർമാരായ സിജുമോൻ കെ.എൻ കെ.ജലീൽ പി.എം സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്,സിറിൽ ജോസഫ്, ആകാശ് മോഹൻദാസ്, മരിയ എബ്രഹാം എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.