2025 ഓണം സ്പെഷ്യൽ ഡ്രൈവ്: ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തൽ പായിപ്പാട് മുണ്ട് കോട്ടയിൽ വൻ മയക്കുമരുന്ന് വേട്ട; അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിൽ മുറ്റത്ത് കുഴിച്ചിട്ട നിലയിൽ 12 ഗ്രാം ബ്രൗൺഷുഗർ പിടിച്ചെടുത്തു

Spread the love

കോട്ടയം: 2025 ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തൽ പായിപ്പാട് മുണ്ട് കോട്ടയിൽ വൻ മയക്കുമരുന്ന് വേട്ട.

കോട്ടയം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ, ഇൻ്റെലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ എ ഇ ഐ (ജി) ഉണ്ണികൃഷ്ണനു ലഭിച്ച ‘രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിൽ നടത്തിയ മിന്നൽ പരിശോധനയിൽ ലേബർ ക്യാമ്പിൻ്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിൽ 12 ഗ്രാം ബ്രൗൺഷുഗർ ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ്.കെയുടെ നേതൃത്വത്തിൽ ഉള്ള സംഘം കണ്ടെടുടുകയായിരുന്നു.

പ്രതികളെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്യസംസ്ഥാന തൊഴിലാളി ക്യാമ്പ് കേന്ദ്രീകരിച്ച് വൻതോതിൽ മയക്ക് മരുന്ന് വിൽപന നടക്കുന്നതായുള്ള എക്സൈസ് ഇൻ്റെലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുന്നതാണ്.

റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജീവ് കെ ,അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആൻ്റണി മാത്യു, ഇ ഐ & ഐ മ്പി, ഉണ്ണികൃഷ്ണൻ.എ.എസ്‌, സിവിൽ എക്സൈസ് ഓഫീസർ രതീഷ്.കെ.നാണു, ലാലു തങ്കച്ചൻ, പ്രവീൺ, ഡ്രൈവർ സിയാദ് .എസ്‌.എന്നിവർ പങ്കെടുത്തു.