
കോട്ടയം: ഓണക്കാലത്ത് കഴിക്കുന്ന സദ്യയ്ക്ക് പ്രത്യേക സ്വാദാണ്. സദ്യ ആസ്വദിച്ച് കഴിക്കുമ്പോള്‍ ആരോഗ്യത്തെ മറക്കല്ലേ.
അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സദ്യ കഴിക്കാം.
തോരന്‍
തോരൻ ഇല്ലാത്ത സദ്യ ഉണ്ടാവില്ല. ബീന്‍സ്, കാബേജ്, പയര്‍, കാരറ്റ് എന്നിവയെല്ലാം തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനും നല്ലതാണ്. കാരണം ഇവയില്‍ കലോറി കുറവും നാരുകള്‍ ധാരാളവും ഉണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓലന്‍
ഓലന്‍ ദഹിക്കാന്‍ എളുപ്പമുള്ളതും ധാരാളം പോഷകങ്ങള്‍ അടങ്ങിയതുമായ ഒരു വിഭവമാണ്. ഇത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നു. കൂടാതെ പോഷകങ്ങള്‍ ധാരാളം ശരീരത്തിന് ലഭിക്കുകയും ചെയ്യുന്നു.
കാളന്‍
തൈരും ചേനയും എല്ലാം ചേരുന്ന ഈ വിഭവം നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. പലപ്പോഴും ഇതിലെ പ്രോബയോട്ടിക് തന്നെയാണ് ദഹനാരോഗ്യത്തെ സഹായിക്കുന്നത്. കൂടാതെ ഇതില്‍ കലോറി കുറവാണ് എന്നതും കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതുമാണ് ഇതിന്റെ ഗുണങ്ങള്‍,
അവിയല്‍
വിവിധതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ക്കാണ് അവിയല്‍ തയ്യാറാക്കുന്നത്. ഇവയില്‍ എല്ലാം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. സദ്യ കഴിക്കുമ്പോള്‍ അവിയല്‍ എത്ര വേണമെങ്കിലും നിങ്ങള്‍ക്ക് കഴിക്കാവുന്ന ഒന്നാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിനും നിങ്ങളെ സഹായിക്കും.
ബ്രൗണ്‍ റൈസ് / മട്ട റൈസ്
കറികള്‍ എത്ര അടിപൊളി ആണെങ്കിലും ചോറ് നല്ലതല്ലെങ്കില്‍ സദ്യ തന്നെ മോശമായി തോന്നും. ചുവന്ന അരി കഴിക്കുന്നതാണ് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത്യുത്തമം. കാരണം ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അമിതവണ്ണത്തെ ഭയപ്പെടുന്നവര്‍ക്ക് ബ്രൗണ്‍ റൈസ് എന്തായാലും കഴിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. എന്നാല്‍ അച്ചാറിനെ വേണമെങ്കില്‍ ഒന്ന് മാറ്റി നിർത്തിക്കോളൂ.. അമിതമായി ഉപ്പും എണ്ണയും ഒഴിവാക്കുന്നതാണ് നല്ലത്.