play-sharp-fill
ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്ക് ഇക്കൊല്ലം ഓണക്കോടി സർക്കാർ വക

ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്ക് ഇക്കൊല്ലം ഓണക്കോടി സർക്കാർ വക

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. ഇതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഓണക്കോടി നല്‍കുന്നതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അതത് ജില്ലാ കലക്ടര്‍മാര്‍ സ്വീകരിക്കുമെന്നും മന്ത്രിസഭായോഗം വ്യക്തമാക്കി. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീടുകളിലെ ഗൃഹപ്രവേശവും ഓണക്കാലയളവില്‍ തന്നെ നടത്താനും യോഗത്തില്‍ തൂരുമാനമായി.ജില്ലാ ചുമതലയുള്ള മന്ത്രിമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തുക.

ദുരിതാശ്വാസ ക്യമ്പില്‍ കഴിയുന്നവര്‍ക്ക് പുറമെ 60 വയസിനുമുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സൗജന്യ ഓണക്കോടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group