ഓണത്തിരക്ക് : അധിക സര്‍വീസുകളുമായി കൊച്ചി മെട്രോയും ദക്ഷിണ റെയില്‍വേയും; സെപ്റ്റംബര്‍ 2 മുതല്‍ 4വരെ രാത്രി 10.45 വരെ മെട്രോ സര്‍വീസ്

Spread the love

കൊച്ചി: ഓണ ദിവസങ്ങളിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ അധിക സർവീസുകൾ ഒരുക്കുന്നു. സെപ്റ്റംബർ 2 മുതൽ 4 വരെ സർവീസ് സമയം രാത്രി 10.45 വരെ നീട്ടി പ്രവർത്തിക്കും. കൂടാതെ തിരക്കേറിയ സമയങ്ങളിൽ ആറു അധിക സർവീസുകളും ഉണ്ടാകും.

വാട്ടർ മെട്രോയും 10 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തും. സെപ്റ്റംബർ 7 വരെ രാത്രി 9 മണിവരെ സർവീസ് നടത്തും.

അതേസമയം, ഓണത്തോടനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേയും 97-ഓളം പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍. ഇതിന്റെ ഭാഗമായി മൂന്ന് പുതിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി റെയില്‍വേ അനുവദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം നോര്‍ത്ത് വണ്‍വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍, തിരുവനന്തപുരം നോര്‍ത്ത് – സൂറത്ത് വണ്‍വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍, മംഗലാപുരം സെന്‍ട്രല്‍ – തിരുവനന്തപുരം നോര്‍ത്ത് എന്നിവയാണ് പുതുതായി അനുവദിച്ച ട്രെയിനുകള്‍. ഈ സര്‍വീസുകള്‍ ആഗസ്റ്റ് 31, സെപ്റ്റംബര്‍ 1, 2 തീയതികളില്‍ ലഭ്യമാകും.