പാതാളത്തിൽ നിന്ന് ഒന്നുമല്ല, ഹെലികോപ്റ്ററിൽ പറന്നിറങ്ങി മാവേലി; രാമപുരം ജംസ് കോളേജിലെ ഓണാഘോഷം വേറെ ലെവൽ

Spread the love

മലപ്പുറം: ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ മാവേലി ഹെലികോപ്റ്ററിൽ ഇറങ്ങിയപ്പോൾ രാമപുരം ജംസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾക്ക് അത് അവിസ്മരണീയ നിമിഷമായി. ഇന്നലെ കോളേജിൽ നടന്ന ഓണാഘോഷ പരിപാടികൾക്ക് വേണ്ടിയാണ് മാവേലി ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്.

വർണ്ണാഭമായ പൂക്കളങ്ങളും വിവിധ കലാപരിപാടികളും ഓണാഘോഷത്തിന് മിഴിവേകിയതിനിടെയാണ് മാവേലിയുടെ കിടിലൻ എൻട്രി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മാവേലിയെ വലിയ ആവേശത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്.

സാധാരണ ഓണാഘോഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ഹെലികോപ്റ്ററിൽ വന്ന മാവേലിക്ക് വൻ സ്വീകരമാണ് ഒരുക്കിയത്. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ നിന്ന് വന്ന വേറിട്ടൊരു ആശയമായിരുന്നു ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെലികോപ്റ്ററിലെ മാവേലിയുടെ വരവ് കോളേജ് ഗ്രൗണ്ടിൽ തടിച്ചുകൂടിയ നൂറുകണക്കിന് ആളുകൾക്ക് വലിയ ആവേശമായി.