
സ്വന്തം ലേഖകൻ
കൊച്ചി: വിലകയറ്റം ദേശീയ ശരാശരിയെക്കാള്‍ താഴെയെന്ന് മുഖ്യമന്ത്രി.പൊതുവിതരണ രംഗം പ്രശ്നബാധിതമെന്ന
പ്രചാരണം മാധ്യമങ്ങള്‍ നല്‍കുന്നുവെന്നും എന്നാല്‍
ജനങ്ങളുടെ അനുഭവത്തില്‍ ഇതെല്ലാം വസ്തുതയല്ലെന്ന് ബോധ്യപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഓണവിപണിയില്‍ നല്‍കുന്ന സബ്സിഡിയിലൂടെ 100 കോടി രൂപയുടെ ലാഭം പൊതുജനങ്ങള്‍ക്ക് കിട്ടുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.കണ്‍സ്യൂമര്‍ ഫെഡ് ഓണവിപണി കൊച്ചിയില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്താൻ വിപണി ഇടപടലിലൂടെ കഴിയുന്നുണ്ട്. ഇടപെടലിൻ്റെ ഭാഗമായി വിലക്കയറ്റ തോത് കുറച്ചു കൊണ്ടുവരാൻ കഴിയുന്നുവെന്നും സംസ്ഥാനത്ത് പച്ചക്കറി ഉത്പ്പാദന രംഗത്ത് വലിയ പുരോഗതി ഉണ്ടാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ സാമ്ബത്തികമായി ഞെരുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സാധരണയായി ഈ കാലത്ത് സംസ്ഥാനത്തെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ സബ്സിഡിയുള്ള ഭക്ഷ്യസാധനങ്ങള്‍ക്ക് സപ്ലൈക്കോ മാര്‍ക്കറ്റുകളില്‍ ക്ഷാമം നേരിടുകയാണ്. 13 ഇനങ്ങളില്‍ പകുതി സാധനങ്ങളും പല സപ്ലൈക്കോ മാര്‍ക്കറ്റുകളിലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കൊച്ചിയിലെ സപ്ലൈക്കോ ഔട്ട് ലെറ്റില്‍ സബ്സിഡിയുള്ള 13 ഇനങ്ങളില്‍ അരിയും ഉഴുന്നും ഉണ്ട്.പൊതുവിപണിയില്‍ അരിക്കും പച്ചക്കറികള്‍ക്കുമെല്ലാം തൊട്ടാല്‍ പൊളളുന്ന വിലയാണ്. തക്കാളിയടക്കം പച്ചക്കറികളുടെ വില അല്‍പ്പം പോലും കുറഞ്ഞിട്ടില്ല.
ആന്ധ്രയുള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കേരളത്തിലെ മൊത്ത വിപണിയില്‍ അരിയുടെ വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കുന്നത് സബ്സിഡി സാധനങ്ങള്‍ ലഭിക്കുന്ന സപ്ലൈക്കോയാണ് എന്നാല്‍ സപ്ലൈക്കോയില്‍ പല സബ്സിഡി സാധനങ്ങളും കിട്ടാനുമില്ലാത്ത സ്ഥിതിയാണ് കേരളത്തില്‍. മകളുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല.